നിർമല അമ്പാട്ട്

രാമനുഴുതു കൈ കൊഴയണ്
തീ വരമ്പടി പൊള്ളണ്
ചാത്തനമ്പടി പൊത്തു തപ്പണ്
കാരിയെന്നു പുലമ്പണ്.
പോരെടി പണി കത്തിനിക്കണ
നേരമെന്തു തിരുമ്പണ്
ചാരി നിന്നു ചമഞ്ഞു നോക്കണ
ചീര നിന്നു ചിരിക്കണ്.
അപ്പനും പെരുമുത്തനും കരി-
ഞ്ചാത്തനും കരിങ്കാളിയും
തപ്പെടുത്തിട വിത്തിടുന്നിട
നിക്കണേ മലമുത്തിയേ.
കൊച്ചിനും കൊടു കൊട്ടയൊന്നില്
വിത്തിടും പണി നേരത്ത്
പാറ്റിയിച്ചിരു വറ്റെടുത്തു ക-
ലത്തിലിറ്റിടു നീലിയേ.
തട്ടണം പടി കിട്ടണം തടി
വെട്ടണം കുടി കെട്ടണം
തിട്ടകെട്ടി കുരുംബവന്നടി
മുട്ടണം മുടിയാട്ടണം.

കുറത്തി ടാ..നീ മരിച്ചിട്ടില്ലെടാ.. പ്രണാമം!

By ivayana