രചന : സെയ്തലവി വിളയൂർ

അടുക്കളയിൽ
അടുപ്പിന്
മുകൾ ഭാഗത്ത്
അടുപ്പിലെ
പുക
കൊള്ളും വിധം
സജ്ജീകരിച്ച്
സ്ഥാപിക്കുന്ന
തട്ടിനെയാണ്
അട്ടമെന്ന്
വിളിക്കുന്നത്..
ചില
പ്രദേശങ്ങളിലെ
പ്രത്യേകിച്ച്
മലബാറിലെ
ഒരു
നാടൻ
പ്രയോഗമാണ്
അട്ടമെന്ന
പേര്..
മരപ്പലകകൾ
പാകിയാണ്
അട്ടം
നിർമിക്കുന്നത്..
വിറകുകൾ
വെട്ടിയൊതുക്കി
ഭംഗിയായി
അട്ടത്ത്
നിരത്തും..
പച്ച
വിറകു പോലും
അട്ടത്ത്
കൊണ്ടു
വന്നിടാം..
അടുപ്പിലെ
പുകയും
ചൂടുമേറ്റ്
വിറകു കൊള്ളികൾ
നന്നായി
ഉണങ്ങും..
മഴക്കാലത്താണ്
അട്ടം കൊണ്ട്
വലിയ നേട്ടം..
വെയിലില്ലെങ്കിലും
വിറകുകൾ
നന്നായി
ഉണങ്ങിക്കൊള്ളും..
മുറ്റത്തോ
മറ്റോ ഇട്ട്
ശീതമേൽക്കുന്ന
പ്രശ്നവുമില്ല..
എന്നാലും
ചിലപ്പോൾ
കെട്ടാത്ത
പുരകൾ
ചോർന്നൊലിച്ച്
അട്ടം നനയും..
പഴയ
കാലത്തെ
എല്ലാ
വീടുകളിലും
അട്ടമുണ്ടായിരുന്നു..
ഒരു
മൾട്ടി പർപ്പസ്
സംവിധാനമായിരുന്നു
ഇവ..
അതിനാൽ
വിറക്
മാത്രമല്ല
തേങ്ങയും
അരിസഞ്ചിയും
വിത്തുകളും
തുടങ്ങി
പലതുമിവിടെ
സൂക്ഷിച്ചിരുന്നു..
ആരും
എടുക്കാതിരിക്കാനും
ഇവിടെ
സാധനങ്ങൾ
വെക്കാം..
വിറകുകൾ
ഉണക്കുക
മാത്രമല്ല
ആവശ്യമുള്ളപ്പോൾ
കൈയെത്തും
ദൂരത്തു നിന്ന്
ഓരോ
കൊളളികൾ
എടുക്കുകയുമാവാം..
ഉറികൾ
തൂക്കുന്നതും
ചിലപ്പോൾ
ഇതിലായിരിക്കും.
പറം
മേക്കട്ടി
തുടങ്ങി
പല
പേരുകളും
ഇവക്കുണ്ട്..
മുറിവ്
പറ്റിയാൽ
അട്ടത്തെ
കരി
അഥവാ
ഗൃഹധൂമം
തേക്കും..
അട്ടത്തു കൂടി
എലികൾ
പരക്കം
പായും..
അന്നേരം
അമ്മ
പിറുപിറുക്കും..
വീടിൻ്റെ
മുകളിലത്തെ
നിലക്കും
അട്ടമെന്ന്
പറയും..
കൂടാതെ
മേട
ഗോപുരം
തട്ട്
പരണ്
മേൽതട്ട്
തട്ടിൻപുറം
എന്നൊക്കെ
അട്ടത്തിന്
അർത്ഥമുണ്ട്..
തീരെ
പുറത്തിറങ്ങാത്തവരെ
പറ്റി
അവൻ
അട്ടത്തിരിക്കുകയാവും
എന്ന്
പരിഹസിക്കാറുണ്ട്..
ബ്രിട്ടീഷുകാർ
ഇന്ത്യ
ഭരിക്കുമ്പോൾ
മലബാറിലെ
സ്വാതന്ത്ര്യ സമര
പോരാളികളിൽ
പലരും
തട്ടിൻ മുകളിൽ
ഒളിവിൽ
കഴിഞ്ഞിരുന്നുവത്രെ..
വീടിൻ്റെ
അട്ടത്തൊളിച്ചവർ
എന്ന്
അവരെ പറ്റി
പറയാറുണ്ട്..
വിറകടുപ്പിൻ്റെ
ഉപയോഗം തന്നെ
ഉപേക്ഷിച്ച
പുതിയ
തലമുറക്ക്
എന്ത
അട്ടം?

സെയ്തലവി വിളയൂർ

By ivayana