രചന : താഹ ജമാൽ
ദേ, ദിനാമ്മേ
ഒന്നു നിന്നേ, ഒരു കാര്യം പറയാനുണ്ട്.
ഉം, കുറേക്കാലമായല്ലോ
പറയാനുണ്ടെന്നു പറയുന്നു
എന്താ മനുഷ്യാ പറയാനുള്ളത്.
എനിക്ക്
നിന്നോടു പ്രണയമാണെന്ന് നാട്ടുകാര് പറയുന്നു.
ചോട്ടനങ്ങനില്ലല്ലോ?
അതു മതി.
മതിയോ?
മതി.
എന്നാൽ പോട്ടെ.
ദീനാമ്മയെ ഒരുത്തൻ
കെട്ടിക്കൊണ്ടുപോയപ്പോളാണ്
മനസ്സിൽ
ഒരു മരവിപ്പ്
അന്ന് അയാൾ തിരിച്ചറിഞ്ഞു.
നാട്ടുകാര് പറഞ്ഞത് ശരിയാണെന്ന്.
നാലു പെറ്റ ദീനാമ്മ
നാട്ടിൽ വന്നപ്പോൾ
മുന്നിൽ ചെന്നു നിന്നു
ദീനാമ്മ ചോദിച്ചു
നാട്ടുകാര് ഇപ്പഴും പറയുന്നുണ്ടോ…?
ഉം
നിങ്ങളെന്താ അന്ന് പറയാതിരുന്നത്
നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ?