വേനലിൽ വീശിയെത്തുന്ന കാറ്റിന് പോലും മനുഷ്യന്റെ അഭിമാനത്തെ വരെ ചുട്ടുപൊള്ളിക്കുന്ന തരമൊരു പരിഹാസഭാവം..
ശൈശവ-ബാല്യ ചപലതയിൽ കുട്ടികൾ കാണിക്കുന്ന കുഞ്ഞ് കുസൃതികൾ പോലും മറ്റ് പലരിലും പോലെ അവനിലും അലോസരം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.. അവരുടെ നിഷ്കളങ്ക പുഞ്ചിരിക-ൾക്കോ ഇളം സംശയങ്ങൾക്കോ മറുപടി കൊടുക്കാനുള്ള മനഃസാ-ന്നിധ്യം ആർജ്ജിക്കാനാവാതെ ഒരു രൂക്ഷമായ നോട്ടത്തോടെ അവരെ അവഗണിച്ചു കടന്നു പോകുമ്പോൾ നിർവചിക്കാനാകാത്ത വിധം അവന്റെ ഉള്ളവും നോവുന്നുണ്ട്..
എങ്കിലും സ്വന്തം നില ഭദ്രമെന്ന് സ്വയം ആശ്വസിക്കുമ്പോഴും ചുറ്റിലും കാണുന്ന
ചില പച്ച-ദാരിദ്ര്യ-ജീവിതങ്ങളെ കുറിച്ചോർത്തുള്ള വേവലാതി അവന്റെ പോലെ തന്നെ മറ്റ് പല സുമനസുകളിലേക്കും ഒരു ചെറു നീറ്റൽ ഏറ്റി വിടുന്നുണ്ടാകും..
പ്രകൃതിയുടെ അസ്സഹനീയമായ നിശബ്ദതയെ കൊന്ന് തിന്ന് വിശപ്പടക്കുന്ന ഏകാന്തത പുറപ്പെടുവിക്കുന്ന ഏമ്പക്കം പോലൊരു വികൃത ശബ്ദം..
അടക്കം ചെയ്യാത്ത അനാഥ ശവം ചീർത്ത് വീർത്ത് വമിക്കുന്ന ദുർഗന്ധം പോലെ എന്തോ ഒന്ന് ഉള്ളിൽ നിറഞ്ഞ് വെറുപ്പും കോപവും ഉളവാക്കുന്നത് അവനിൽ മാത്രമാണോ..
ഇതിനിടയിലും പ്രവാസി സഹോദരങ്ങൾക്ക് ഘട്ടം ഘട്ടമായിട്ട് തിരിച്ചുവരവിനുള്ള സാഹചര്യം ഒരുങ്ങിയത് ഹൃദയത്തിൽ ഒരു തണുപ്പ് പ്രദാനം ചെയുന്നുണ്ട്..
കൂടാതെ ഈ മുഖപുസ്തക-തറവാടിന്റെ കോലായിലിരുന്ന് അകലങ്ങളിലെ
ഹൃദയ-സാമിപ്യങ്ങളുമായ് വിഹ്വലതകളെല്ലാം മറച്ചു വച്ച് നിസ്വാർത്ഥമായ അഭിനയ-പ്രകടനങ്ങളിലൂടെ പരസ്പരം കൈമാറുന്ന ചില പുഞ്ചിരികളും പൊട്ടിച്ചിരികളുമൊക്ക തലച്ചോറിനെ ഭ്രാന്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ചു പിടിക്കാൻ ഏറെ സഹായിച്ചു എന്നുള്ളത് ഇവിടെ തുറന്നു പറയാതിരിക്കാൻ നിവർത്തിയില്ല..
തങ്ങളും നിസ്സഹായരെന്ന് സ്വയം ബോധ്യപ്പെടുത്തിത്തന്ന ജീവനും സത്തയുമില്ലാത്ത മതദൈവങ്ങളെ മറന്ന്… സഹജീവി സ്നേഹത്തിൽ ഊന്നിയ നന്മ നിറഞ്ഞ ചിന്തകളിലേക്ക് മാനവരാശിയെ നയിച്ച ഈ കൊറോണ കാലത്തിന്റെ ഓർമ്മക്കായി……….
സുക്കറണ്ണന് ജന്മാന്തര നന്ദി 🙏