രചന : രാജേഷ് .സി .കെ ദോഹ ഖത്തർ

ഭരണിക്കാവിൽ ,
ഉൽസവംനന്നാവും ,
ദാരികനുംകാളിയും ,
ഉണ്ടാകും കാണേണം,
ചോന്ന മിറായിയും,
തേൻ മിറായിയും …
നുണയണം……..
കുഞ്ഞു മനസ്സ്,
തുടിക്കുന്നു …..
ഉയരുന്നു ചെട്ടിവാദ്യം
ചെമന്ന കണ്ണുരുട്ടി
നാവും കടിച്ചു
കിങ്ങിണി കിലുക്കി
ഭദ്രകാളി…. കയ്യിൽ
മൂർച്ചയുള്ള വാൾ,
പിള്ളേർ പേടിച്ചോടി,
ആരോ പറഞ്ഞു…
ആ വാൾ കൊണ്ട്…..
ദാരികനെ കൊല്ലുത്രെ,
എന്റെ മനസ്സ് തേങ്ങി …
മാമൻ ആണത്രേ ദാരികൻ ,
ചെട്ടി വാദ്യം തകർക്കുന്നു.
ഞാൻ സൂക്ഷിച്ചു നോക്കി…
വെട്ടുംതടവും തകർക്കുന്നു,,,
പെട്ടന്ന് മൂകത…. രക്തം,
കാളീടെ കയ്യിൽ ,
ദാരികൻ തല …
ദാരികൻ മരിച്ചത്രേ ,
ഞാൻ ബോധം കെട്ടു.
അമ്മെ എൻ മാമൻ…
ബോധം വന്നപ്പോൾ ‘
അതെ തലയുമായി..
ദാരികൻ എൻ മാമൻ,
ഇരിക്കുന്നു മൗനമായ് ..
ചെട്ടിവാദ്യഘോഷം
തീർന്നു ..ദാരികൻ വധവും .

രാജേഷ് .സി .കെ

By ivayana