രചന : ആദം ആദം
പെരുവഴിയായിരുന്നു
ജീവിതം
അതിലൊരിരുൾകൂടെ
വീണപ്പോളവൾ,
പലവഴിയിലായ്
വിജനമാം വഴിയത്
ജീവിതവഴി
കറുത്തമുത്തവൾ
ആഫ്രിക്കൻപെണ്ണവൾ
ചുരുണ്ട മുടിയവളിൽ
ചൊറുക്കിലോ മുന്നിലവൾ
വേശ്യാലയത്തിൻ
ദീപമവൾ
ആവശ്യക്കാർക്കോ
ശോഭയവൾ
പലതരം മനുഷ്യരവളിൽ
ഒരുതരം ഗന്ധമായി
പലവട്ടം പലരിലുമവൾ
ഇല്ലാമനസ്സാൽ നഗ്നയായി
ആർത്തിമൂത്ത
കഴുകനവർ
കൊത്തിതിന്നു
കാലങ്ങളായി
ശരീരംവിറ്റവൾ
സമ്പാദിച്ചവൾ
നാട്ടിലാകെ കറുത്ത
വിലാസവുമായ്
വീട്ടുകാരവർ
ബന്ധുക്കളവർ
ഇറക്കിവിട്ടു എന്നെന്നേക്കുമായി,
കാരണം മൊഴിഞ്ഞതോ
വേശ്യക്കിവിടെ സ്ഥാനമില്ല
വീണ്ടും പെരുവഴിയവളിൽ,
ചിന്തിച്ചവൾ, ആഗ്രഹിച്ചവൾ
ഉടനെതന്നെ രാജ്യംവിടാൻ
കറുത്ത മുത്തവൾ
കറുപ്പിന്റെ കട്ടയവൾ
വെളുത്ത നാട്ടിലേക്ക്
വണ്ടികയറി
അലഞ്ഞവൾ, വലഞ്ഞവൾ
അന്നാട്ടിലെ വേശ്യാലയം
തേടിയവൾ,
അറിയുന്നപണിയത്
ഇതുതന്നെയെന്ന മട്ടിൽ
തേടിപ്പിടിച്ചവൾ
അവിടെ അംഗമായവൾ
വെളുത്ത മുത്തുകൾക്കിടയിലൊരു
കറുത്ത മുത്തായവൾ
ആവശ്യക്കാരവർ
ഒരുനൂറ് വന്നെങ്കിലും
കറുത്തമുത്തിനെ
ആർക്കും വേണ്ടെന്നുതന്നെ
തുടുത്തതും വെളുത്തതിനുമായി
പലരും വന്നെങ്കിലും
മെലിഞ്ഞതും
കറുത്തതുമായവൾക്കിന്നും
ആവശ്യക്കാരില്ല
കരഞ്ഞവൾ, നിലവിളിച്ചവൾ
ആർക്കും വേണ്ടെന്ന
തിരിച്ചറിവുമായവൾ
മൂലയിലവൾ
നാലുചുമരിനുള്ളിലവൾ
ആരെങ്കിലുമൊരാൾ
വരുമെന്നതുംകാത്ത
കറുത്ത വേശ്യയവൾ
ആദം ആദം