രചന : സ്വപ്ന അനിൽ

ഈരേഴു ലോകവും താണ്ടിഞാൻ വന്നപ്പോൾ
വൈകുണ്ഠനാഥൻ യെങ്ങുപോയി
തൃപ്പടിപൂജചെയ്യുവാൻ വന്നൊരാ നേരത്ത്
തൃക്കാൽക്കലൊന്നു വണങ്ങിടട്ടെ.
വൈകുണ്ഠനാഥാ ശ്രീ മുരാരെ ഹരേ
തൃക്കൺതുറന്നു നീ അനുഗ്രഹിക്കു
ആംബുജ നേത്രനെ കണ്ടുഞാൻ നിന്നപ്പോൾ
അകതാരിലായിരം പൂത്തിരികത്തി
കായാമ്പു വർണ്ണനാം കാർവർണ്ണനേ
കാണിക്ക അർപ്പിക്കാൻ വന്നു നിന്നു
വൈകുണ്ഠനാഥനാം ശ്രീ ഭഗവാനേ
വൈകാതെ നീയെന്നെ നോക്കിടേണേ
പങ്കജലോചനാം പങ്കജാഷാ നിന്റെ
പാഞ്ചജന്യം വാനിൽ മുഴങ്ങിടട്ടെ
കർപ്പൂര ദീപംകൊണ്ടാരതി യുഴിയുമ്പോൾ
കാഞ്ചനമാലയും തിളങ്ങിനിന്നു
അനന്ത പത്മത്തിൽ തലചായ്ച്ചു കിടക്കുമ്പോൾ
അന്ധതയെല്ലാം അകന്നുപോയി.
വൈകുണ്ഠ നാഥാ ശ്രീ മുരാരേ ഹരേ
തൃക്കൺതുറന്നു നീ അനുഗ്രഹിക്കു.

സ്വപ്ന അനിൽ

By ivayana