രചന : ശ്രീകുമാർ എം പി
“അലയിളകി അലയിളകി
മെല്ലെ മെല്ലെ നീന്തി
പൊൻകിനാവു പോലെ വന്ന
റാണി നീയ്യിതാര്?”
“തിരയിളക്കി തിരയിളക്കി
എന്റെയുള്ളിൽ നീന്തും
രാജകുമാരനെ തേടി
വന്നതാണു ഞാനും
പലവഴികൾ പലവഴികൾ
കടന്നു വന്നെത്തെ
അവനിപ്പോൾ മുന്നിൽ നിന്നു
ചിരി തൂകുന്നല്ലൊ”
“അലയിളകി പുളകമോടെ
നീന്തി നീ വന്നെത്തെ
കരുതിയതില്ലെ യൊന്നും
കയ്യിലവനേകാൻ?”
“ഒതുങ്ങുകില്ല യവകളെന്റെ
കൈകൾക്കുള്ളിലായി
തുളുമ്പുന്നെൻ പൊന്നെയവ
കരളിനുള്ളിലായ് !”