Rajasekharan Gopalakrishnan
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു വന്ന ആയിരക്കണക്കിനു കൃഷീവലന്മാർ കുടുംബസമേതം, കുട്ടികളും സ്ത്രീകളും
പ്രായമേറിയവരും ഉൾപ്പടെയുള്ളവർ കഴിഞ്ഞ 56 ദിവസങ്ങളായി ഡൽഹിയുടെ അതിർത്തിയിൽ കൊടുംതണുപ്പും, ചൂടും സഹിച്ച് പൊതുനിരത്തുകളിൽ സമരം ചെയ്യുന്നു.
കോവിഡും തണുപ്പുമേറ്റ് 130 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
സ്വാതന്ത്ര്യസമരത്തിനുശേഷം ഇത്രയും വലിയ ‘ഗാന്ധിമാർഗ്ഗസമരം’നടന്നിട്ടുണ്ടെന്നു തോന്നുന്നില്ല.
ഗാന്ധിമാർഗ്ഗസമരത്തിൻ്റെ കാതൽ സഹനവും, ത്യാഗവും, അക്രമരാഹിത്യ-വുമാണ്.
തങ്ങൾക്കെതിരെ അസത്യജഡിലമായ പ്രസ്താവനകൾ സമൂഹമദ്ധ്യത്ത്
കേന്ദ്രഭരണകർത്താക്കൾ പരസ്യമായി പ്രചരിപ്പിച്ചിട്ടും, സമരക്കാർ ഒട്ടും പ്രകോപിത രാകാത്തത് കർഷകരുടെ സമരത്തിൻ്റെ ഉദ്ദേശ്യശുദ്ധി വെളിപ്പെടുത്തുന്നു.
കഴിഞ്ഞ കാലങ്ങളിലുണ്ടായതു പോലെ
ആസൂത്രിതകലാപം അഴിച്ചുവിട്ട് അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടി
കർഷകർ നിലപാട് മാറ്റാൻ സാധ്യതയില്ല.
കർഷക സമരത്തിൻ്റെ നേതൃത്വനിര അത്രമേൽ സുസംഘടിതവും,സുനിശ്ചിത ലക്ഷ്യബോധമുള്ളവരും, രാജ്യസ്നേഹികളും നിറഞ്ഞതാണ്.
ഇപ്പോൾ തന്നെ സർക്കാർ പകുതി തോറ്റു കഴിഞ്ഞു.
ഭരിക്കുന്നവരുടെ പിടിപ്പുകേട് മനസ്സിലാക്കി -യതുകൊണ്ടല്ലെ, പരമോന്നതകോടതി പോലും ഈ പ്രശ്നത്തിൽ ചരിത്രപരമായ ഇടപെടലുകൾ നടത്താൻ തയ്യാറായതും.
കർഷകർക്കു മുന്നിൽ സർക്കാർ തോറ്റു തുന്നം പാടുക തന്നെ ചെയ്യേണ്ടി വരും.
അതിലേറെ ‘വർഗ്ഗീയഫാസിസ്റ്റ് ‘ നയങ്ങൾ -ക്കെതിരെ ഇന്ത്യ മുഴുവൻ അലയടിക്കാൻ പോകുന്ന സമര കൊടുംങ്കാറ്റിൻ്റെ ‘പരീക്ഷണരൂപമാണ് ‘ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന അറിവാണ്,
സർക്കാറിൻ്റെ ചാഞ്ചാട്ടത്തിൻ്റെ കാരണമെന്നത് വ്യക്തം.
ലോകം കണ്ട സമാധാനപ്രവാചകനായ ഗാന്ധിജിയെ വെടിവെച്ചു കൊല്ലാൻ ഗോഡ്സേയെ പ്രേരിപ്പിച്ച തത്ത്വസംഹിത -യുടെ വക്താക്കളെ, തോന്നുന്നതു പോലെ ഇന്ത്യ ഭരിക്കാൻ അനുവദിക്കയില്ലെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കർഷകസമരം.
കോവിഡിൻ്റെ മറവിൽ, അറപ്പുളവാക്കുന്ന ധൃതിയിൽ, സ്വന്തം കോർപ്പറേറ്റ് യജമാനന്മാ-ർക്ക് ഇന്ത്യയെ വില്ക്കാനുള്ള നാണം കെട്ട നിയമനിർമ്മാണമാണു് ഈ സമരത്തിന് കാരണം.
കർഷകർ ആവശ്യപ്പെടുന്ന മാറ്റങ്ങൾ അനുവദിക്കാമെന്നും, നിയമം വർഷങ്ങ-ളോളം നടപ്പിലാക്കില്ലെന്നും പറഞ്ഞ് കർഷകരെ വഞ്ചിക്കാനുള്ള ശ്രമം വിലപ്പോകുമെന്നു തോന്നുന്നില്ല.
എല്ലാം, കോർപ്പറേറ്റുകൾക്കു മുമ്പിൽ മുഖം രക്ഷിക്കാനുള്ള വിഫലശ്രമങ്ങൾ മാത്രം!
ഭരണാധികാരമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന മിഥ്യാധാരണ തകർത്തു തരിപ്പണമാക്കിയ കർഷകസമരം ഇന്ത്യയുടെ ജനാധിപത്യസ്വഭാവം സംരക്ഷിക്കാനുള്ള ശക്തിമന്ത്രമാണ്.