Sijin Vijayan

ആന്‌ധ്രാ പ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വാർത്ത. സ്കൂൾ പ്രിൻസിപ്പാളും MSc ബിരുദധാരിയുമായ അമ്മയും കോളേജ് പ്രൊഫസറും MSc, MPhil , Phd ബിരുദങ്ങൾ ഉള്ള അച്ഛനും ചേർന്ന് തങ്ങളുടെ രണ്ട് പെൺ മക്കളെ , അലേഖ്യ ( 27 വയസ്സ്), സായ് ദിവ്യ (22 വയസ്സ്) പൂജാരിയുടെ വാക്കുകൾ കേട്ട് കൊലപ്പെടുത്തിയിരിക്കുന്നു.

കൊലയ്ക്കുള്ള കാരണമാണ് വിചിത്രം – കലിയുഗം അവസാനിക്കുകയും സത്യയുഗം തുടങ്ങുകയും ചെയ്യുന്നതിനാൽ മക്കൾ പുനർജ്ജനിക്കുമത്രെ. കഷ്ടം ! നോക്കൂ, ഇവിടെ പൈശാചികമായ ഈ വിശ്വാസക്കൊല നടത്തിയിരിക്കുന്നവർ ഏതെങ്കിലും വനാന്തർഭാഗത്ത് പുറം ലോകവുമായി ബന്ധമില്ലാതെ അക്ഷരാഭ്യാസം പോലും ലഭിക്കാതെ ജീവിക്കുന്നവരല്ല.

ആധുനിക വിദ്യാഭ്യാസം ലഭിച്ച , ശാസ്ത്രം പഠിച്ച , സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ ജീവിക്കുന്ന രണ്ട് പേരാണ്. അവരാണ് പ്രാകൃതനായ ഒരു പൂജാരിയുടെ വാക്കുകൾ വിശ്വസിച്ച് തങ്ങളുടെ പെൺ മക്കളെ നിഷ്ക്കരുണം തലയ്ക്കടിച്ച് കൊന്ന് കളഞ്ഞത്.

ഞായറാഴ്ച കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യ യുഗം തുടങ്ങും, അതുകൊണ്ട് മക്കള് പുനർജനിക്കും..
ഈ ഉപദേശ പ്രകാരം ആന്ധ്രയിൽ സ്കൂൾ പ്രിൻസിപ്പാൾ ആയ ‘അമ്മ രണ്ട് പെണ്മക്കളെ കൊന്ന് കളഞ്ഞിട്ടുണ്ട് അഥവാ ദൈവത്തിന് ബലി കൊടുത്തിട്ടുണ്ട്.

ഇങ്ങനത്തെ ഉപദേശങ്ങളിൽ ജീവിക്കുന്ന എന്തോരം പേരുണ്ടെന്നോ ഹൈന്ദവരിൽ.
മുഖത്ത് ശൂലം കുത്തി കയറ്റുന്നത്, ബോഡിയിൽ കമ്പി കയറ്റി കെട്ടി തൂക്കുന്ന ഏർപ്പാട്, പിഞ്ചു കുഞ്ഞിനെ തല കീഴായി നദിയിൽ മൂന്ന് വട്ടം മുക്കി എടുക്കുന്ന പണി. കനലിൽ കയറി നൃത്തം ചെയ്യുന്ന പരിപാടി. അങ്ങനെ എഴുതിയാൽ തീരാത്തത്ര ഐറ്റംസ് ഉണ്ട് അതിൽ..

അതിൽ തന്നെ ഏറ്റവും അപകടം പിടിച്ചതാണ് ഇതുപോലെ ബലി അർപ്പിക്കുന്നത്. ഒരാള് മരിച്ചു പോയാൽ തിരിച്ചു വരില്ല എന്ന സ്വഭാവികമായ സംഗതി പോലും ഇവറ്റകൾക്ക് അറിയില്ല.
നമ്മളെ പോലെ മജ്ജയും മാംസവും ഉള്ള, പ്രത്യേകിച്ചൊരു സ്പെഷ്യൽ ക്വാളിറ്റിയും ഇല്ലാത്ത മനുഷ്യർ (പുരുഷന്മാർ) ചിന്താഗതി ഏറ്റവും മോശമായ കാലത്ത് എഴുതി വെച്ച ഐറ്റംസ് ആണ് ഹിന്ദു പുരാണങ്ങൾ, അന്ത കാലത്ത് സാഹിത്യം കുറച്ച് അപ്ലൈ ചെയ്തതൊഴിച്ചാൽ യാതൊരു ക്വാളിറ്റിയും ഇല്ലാത്ത ഫിക്ഷൻ..

അതീന്ന് വരുന്നതാണ് ഈ ബലി ഏർപ്പാട് ഒക്കെ..
ഇവരുടെ വിശ്വാസം സവർണ മെയിൽ perspective ൽ ആയതുകൊണ്ട് ബലി എന്ന് പറയുന്ന സംഗതി പെണ്ണുങ്ങൾക്കും താഴ്ന്ന ജാതിയിൽ പെട്ടവർക്കും മൃഗങ്ങൾക്കും ഡിസ്ക്രിമിനേഷൻ നേരിടുന്ന മറ്റ് വിഭാഗങ്ങൾക്കും ബാധകമാവുള്ളൂ..
അതിങ്ങനെ കുത്തി വെച്ച് കുത്തി വെച്ചാണ് ഇവിടുത്തെ അന്ധ വിശ്വാസികൾക്ക് പരിണാമം സംഭവിക്കുന്നത്. ആ അന്ധവിശ്വാസം അവരുടെ വിദ്യാഭ്യാസത്തിന്റെ മെറിറ്റിനെ വരെ ബ്രേക്ക് ചെയ്യുന്നുണ്ട്.

വിവരമല്ല വികാരമാണ് അവർക്ക് പ്രധാനം,
അക്കൂട്ടത്തിൽ ഒരാളോട് അയ്യപ്പനോ കൃഷ്ണനോ മുരുകനോ വേണ്ടി സ്വയം ബലി അർപ്പിക്കാൻ മത/വിശ്വാസ പണ്ഡിതൻ എന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്ന ഒരുവൻ പറഞ്ഞാൽ അടുത്ത സെക്കന്റിൽ ആത്മഹത്യ ചെയ്യും… അത്രക്കുണ്ട് ബോധം.
നല്ല വഴിക്ക് വരാൻ തയ്യാറാവാത്തവർക്ക് എത്ര വിദ്യാഭ്യാസം കൊടുത്തിട്ടും കാര്യം ഇല്ല.. പുതിയ സാധ്യതകൾ കണ്ടെത്തി മെഡിക്കൽ ട്രീറ്റ്‌മെന്റ് കൊടുക്കുകയോ നിയമപരമായി കൈകാര്യം ചെയ്യുകയോ ചെയ്യാം.
തീവ്ര ഹിന്ദുത്വ കൊന്നു കളഞ്ഞതാണ് ആ പെൺകുട്ടികളെ, രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ 😪

By ivayana