രചന :- ബിനു. ആർ.

വൃദ്ധരാം ജനങ്ങളിൽ തിങ്ങിവിങ്ങുന്ന ഗദ്ഗദങ്ങളിൽ
വൃദ്ധിയുടെ ചാമരങ്ങൾ പാടും ദേവഗീതം
വൃദ്ധനാംമഹാത്മാവിൻ മന്ത്രസാരമുണർത്തും
ഭാവഗീതം.. വന്ദേ മാതരം… !

ധീരരാം വങ്കനാടിൻ ഓമനപുത്രർ
ചേർത്തുനിർത്തിയ ഹിമാലയസാനുവും
ഹരിതാഭമാം മരത്തകവർണ്ണം
നിറഞ്ഞാടും വിന്ധ്യനും
വിൺഗംഗയിൽ ആലോലമാടും
നാനാജാതിമതസ്ഥരും
തിങ്ങിവിങ്ങും മകരന്ദനാട്
ഏറ്റുപാടുന്നൂ നമ്മളിന്നും, ചേർന്നുപാടാം
നമ്മൾക്കേവർക്കും, വന്ദേ മാതരം… !

ജാതി മതവർണവെറികൾ തകർത്താടി ചിന്നഭിന്നമാക്കാൻ,
വർഗീയരാഷ്ട്രീയം കളിക്കുന്ന കാപാലിക്കാരെ
തുരത്തിയോടിക്കാൻ,
കെൽപ്പുനിറക്കാൻ,
വീണ്ടും നമ്മുക്കണിചേരാം,
ഭാരതമാതാവിൻ തീഷ്‌ണപുത്രർക്കുപിന്നിൽ
ഏകോദരസഹോദരരാവാൻ…
വന്ദേ മാതരം… ! വന്ദേ മാതരം.. !

By ivayana