രാജേഷ്.സി.കെദോഹ ഖത്തർ
സ്വാതന്ത്രത്തിന്റെയും,
സമാധാനത്തിന്റെയും,
ചിഹ്നമായി..വാനിൽ,
പറക്കട്ടെ..വെൺപിറാവുകൾ.
തല ഉയർത്തിപ്പിടിച്ചു ,
അഭിമാനത്തോടെ,
പറയട്ടെ…ഞാൻ,
ഒരു ഭാരതീയൻ.
വെൺപിറാവുകൾ,
ഊഴിയിൽ…
പറന്നുനടക്കട്ടെ.
സ്വതന്ത്രമായി ,
ഇഷ്ടപ്പെടുന്നു ഹാ ..
സമാധാനത്തെഞങ്ങൾ,
അമ്മയും, ഉമ്മയും,
അമ്മച്ചിമാരും,
തരുന്ന അമ്മിഞ്ഞയിൽ,
സ്നേഹമുണ്ട്.
സ്നേഹമാണ് മതം.
കൃഷ്ണന് പൂതന..
കൊടുത്ത വിഷമല്ല..
ഞങ്ങൾ കുടിച്ചത്,
സ്നേഹത്തിന്റെ ,
സാഹോദര്യത്തിന്റെ,
മതേതരത്വത്തിന്റെ,
വെളുത്തഅമ്മിഞ്ഞപ്പാൽ.
ഞങ്ങളെ തകർക്കുവാൻ..
വന്നെന്നാൽ ഒന്നാണ്,
നാം ഭാരതസോദരർ.
അതിർത്തിയിൽ ,
നില്കും സോദരർക്ക്..
പിന്നിലായ് വിറക്കും,
കൈകളല്ല ഓർക്കുക…
നല്ല പണി ചെയ്ത,
തഴമ്പിച്ച കൈകൾ.
വെടിയുണ്ട കേറാത്ത..
മനസ്സുള്ള സോദരർ.
സമാധാനത്തെ ,
ഇഷ്ടപ്പെടുന്നു ഞങ്ങൾ,
ഞങ്ങളെ തകർക്കുവാൻ,
വന്നെന്നാൽ ഒന്നാണ്,
നാം ഭാരതസോദരർ.
സ്വാതന്ത്രത്തിന്റെയും,
സമാധാനത്തിന്റെയും,
ചിഹ്നമായി..വാനിൽ,
പറക്കട്ടെ..വെൺപിറാവുകൾ.