വാസുദേവൻ

ചിത്രാമ്മക്ക് പദ്മഭൂഷൺ … മലയാളത്തിന്റെ വാനമ്പാടിക്ക് ഇത്തിരി വൈകിയിട്ടാണെങ്കിലും… ഗായികക്ക് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന് ‘ ശ്രീരാമ നാമം.’ സിനിമാ മാധ്യമം കാലിക മൂല്യച്യുതിക്കെതിരെ ചൂണ്ടു വിരൽ..

ഭാഷയെ മതലക്ഷ്മണരേഖകളിൽ തളച്ചിട്ട പണ്ഡിതപ്പട. അന്തർജ്ജനം അറബി പഠിപ്പിക്കുന്നതിൽ അസഹിഷ്ണുതയോടെ…. വാർത്ത പ്രമേയമാക്കി സത്യൻ അന്തിക്കാട് ശിഷ്യൻ ശശി ശങ്കർ 1993 ല് സിനിമയൊരുക്കി. ജെ. പള്ളാശ്ശേരി കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ‘നാരായം’ സിനിമയിൽ … കോടമ്പാക്കത്തെ ഹോട്ടൽ മുറിയിൽ വെച്ച് ജോൺസൺ മാഷ് ട്യൂണിട്ട് കവി പി. കെ. ഗോപിയോട് ആവശ്യപ്പെട്ടു. നാട്ട രാഗത്തിൽ ഒരു നാടൻ ശീലോടെ ഗാനാവരികൾ.

പിറ്റേന്ന് കാലത്ത് തന്നെ ഇടതു പക്ഷ സഹയാത്രികനായ കവി വരികൾ നൽകി.. “ശ്രീരാമ നാമം ജപസാര സാഗരം..”. പല്ലവി തന്നെ അതീവ ഹൃദ്യമായി തോന്നിയ ജോൺസൻ മാഷ് ഉറപ്പ്‌ നൽകി. ഇതു ശ്രദ്ധേയമാവും… ഉർവശി അന്തർജ്ജനമായി… ഭാഷ മതാതീതമെന്ന് തിരിച്ചറിവോടെ ശാന്താദേവി ഉമ്മ വേഷത്തിലും.. മുസ്ലിം ഭവനത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഉമ്മ സൗകര്യമൊരുക്കി.. മികച്ച ഗാനത്തിന് ദൃശ്യാവിഷ്‌ക്കാര ചാരുത. ആസ്വാദന കാപട്യ മലയാളി പ്രേക്ഷക മനസ്സുകൾ ഈ ഗാനത്തെ വെറും ഭക്തി ഗാനമായൊതുക്കി…

ചിത്രത്തിന് വേണ്ട പ്രേക്ഷകപിന്തുണയും നല്കാതെ മതനിരപേക്ഷ പ്രബുദ്ധ മലയാളി!!… മതാതീതം ഭാഷാതീതം സംഗീതം. ഇന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളിൽ ശ്രീരാമ നാമവും.. ഇനിയും നല്ല ഗാനങ്ങൾ പിറക്കട്ടെ.. അംഗീകാര്ങ്ങളും.. കൃഷ്ണൻ നായർ ശാന്തകുമാരി ചിത്രയ്ക്ക് ഭാവുകങ്ങൾ.

www.ivayana.com

By ivayana