രചന : വിഷ്ണു പകൽക്കുറി

വിഷാദത്തിന്റെ
കൊടുമുടിയിലിരുന്ന്
പൊട്ടിച്ചിരിക്കുന്ന
ഭ്രാന്തൻ്റെകവിത
കണ്ടോനിങ്ങൾ

ഒരോവരിയിലും
കല്ലുരുട്ടിവച്ച്
നിരസിച്ചവരോടും
തഴഞ്ഞവരോടും
പകപോക്കുന്ന
ഭ്രാന്തൻ്റെകവിത

പ്രണയമരണങ്ങളുടെയും
ജീവിതസമരങ്ങളുടെയും
ചുടലപറമ്പിലെ
ഭ്രാന്തെഴുത്തിനൊടുവിൽ
ഒറ്റയ്ക്ക്
പൊട്ടിച്ചിരിക്കുന്ന
ഭ്രാന്തൻ്റെകവിത

നോവെഴുത്തുകളുടെ
കരിമ്പനകാടുകളിൽ
കൂടൊരുക്കാൻ
മറന്നുപോയൊരുഭ്രാന്തൻ്റെ
നിലയ്ക്കാത്തശബ്ദം
കേൾക്കാൻ
കാതുകൾ കടംതരുമോ
നിങ്ങൾ
ഒരിക്കലെങ്കിലും.

വിഷ്ണു പകൽക്കുറി

By ivayana