നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ അനുരുദ്ധന്‍ മുന്‍കൈടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. പ്രമുഖ മലയാളി നേതാവും ലോകകേരളസഭാംഗവുമായ ശ്രീ. കുര്യന്‍ പ്രക്കാനമാണ് നോര്‍ക്ക കാനഡ ഹെല്‍പ്പ് ലൈന്റെ കാനഡയിലെ മുഖ്യസംഘാടകന്‍.വിപുലമായ ദീര്‍ഘകാല വീക്ഷണത്തോടെയാണ് നോര്‍ക്ക കാനഡയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹെല്‍പ്പ് ലൈന്‍ തുടങ്ങുന്നത് എന്ന് കേരള വ്യവസായ മന്ത്രി ശ്രീ. ഇ. പി ജയരാജന്‍ വീഡിയോ കോൺഫറൻസിലൂടെ നൽകിയ സന്ദേശത്തിൽ പ്രസ്താവിച്ചു .
ശ്രീ.കുര്യന്‍ പ്രക്കാനത്തിന്‍റെ നേത്രത്വത്തില്‍ നോര്‍ക്ക കാനഡയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയകരമയി തീരുമെന്ന് തനിക്കു ഉറപ്പുണ്ടെന്ന് നോര്‍ക്ക ഡയറക്ടര്‍ ഡോ. അനുരുദ്ധന്‍ പറഞ്ഞു.
ലോകകേരളസഭാഗവും ഫോക്കാന നേതാവും, ന്യൂയോര്‍ക്കിലെ പ്രമുഖമലയാളി നേതാവുമായ ശ്രീ. പോള്‍ കരുകപള്ളി സാങ്കേതികമായ സഹായവും പ്രോത്സാഹനവും നല്‍കിയാണ് ഈ ഹെല്പ് ലൈന്‍ യാഥാർത്ഥമാകുവാൻ സഹായിച്ചത്. നോര്‍ക്ക കാനഡ ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കുവാൻ താല്പര്യമുള്ള കാനഡയിലെ വിവിധ പ്രോവിന്സില്‍ താമസിക്കുന്ന മലയാളികള്‍ ഉടന്‍ താനുകുര്യന്‍ പ്രക്കാനവുമായോ മറ്റു സംഘടകരുമയോ ഉടന്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക കാനഡായുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 438- 238 -0900 -ൽ ബന്ധപ്പെടാവുന്നതാണ്.