രചന : രാജേഷ്. സി. കെ ദോഹ ഖത്തർ
ഞാനുണ്ട് എൻമനസ്സുണ്ട്,
ആ തിരുനടയിൽ.
ചന്ദനംചാർത്തി വേലും പിടിച്ച്,
ഞങ്ങളെ അനുഗ്രഹിച്ച്,
നിൽക്കുമാ മുരുകന്റെ,
സന്നിധിയിൽ ഹര ഹരോ ഹരഹര.
ഇന്ന് തൈപ്പൂയം ആദിത്യൻ ഉണർന്നു,
എന്റെ നാടിനിന്ന് ഉത്സവമാണ്,
വർണകാവടികൾ മായാജാലം.
സൃഷ്ടിക്കും മഴക്കാലത്ത്,
മഴവില്ല് പോൽ സോദരേ…
മയിലുകൾ സ്വയം മറന്നു,
നൃത്തം ചെയ്യട്ടെ ആ സന്നിധിയിൽ…
താളംചവിട്ടട്ടെ തകിൽ നാദത്തിന്,
അനുസൃതമായ് അടുക്കട്ടെ.
മനുഷ്യ മനസ്സുകൾ
ഏവർക്കും ഉത്സവാശംസകൾ.
ഞാനുണ്ട് എൻമനസ്സുണ്ട്,
ആ തിരുനടയിൽ.
ചന്ദനംചാർത്തി വേലും പിടിച്ച്,
ഞങ്ങളെ അനുഗ്രഹിച്ച്,
നിൽക്കുമാ മുരുകന്റെ,
സന്നിധിയിൽ ഹര ഹരോ ഹരഹര.