രചന : രാജു കാഞ്ഞിരങ്ങാട്

സൂര്യൻ്റെ ഊഷ്മള നിശ്വാസമേറ്റ്
വികാരവിവശയായ ചെറി മരം
പതഞ്ഞു പൊങ്ങുന്ന മാസ്മര –
മദഗന്ധം
പച്ചമണ്ണിൻ്റെ പൗരാണിക പുൽത്ത –
കിടിൽ
ശരത്കാലത്തെ പൊഴിഞ്ഞുവീണയില

നോക്കൂ ;
ചെറി മരം പ്രണയിനിയാണ് !
രാത്രിയിൽ കാമാർത്തയായ പുതു –
പ്പെണ്ണിനെപ്പോലെ ചാന്ദ്രരശ്മികളെ
കാത്തു നിൽക്കും

നഗ്നനവോഢകളുടെ മുലകൾ പോലെ
തുള്ളി പോകുന്ന മുയലുകളെ
ചില്ലകൈകളാൽ തലോടും

തവിട്ടുനിറമുള്ള ചെന്നായയെപ്പോലെ
വന്ന
രാത്രിയുടെയിരുട്ടിനെ വകഞ്ഞു മാറ്റി
ഈറൻ കാറ്റ് അവളെ ഉഴുതുമറിച്ച –
വയലാക്കും

തുളുമ്പിപ്പോയ മദജലമാണ് മഞ്ഞു –
തുള്ളികൾ

രാജു കാഞ്ഞിരങ്ങാട്

By ivayana