ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന്‍ ജനിതക മാറ്റം വന്ന ബ്രിട്ടീഷ് വേരിയന്റിനെ നേരിടുന്നതില്‍ ഫലപ്രദമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന അതി തീവ്ര വൈറസ് ബാധിച്ചവരില്‍ കോവാക്സിന്‍ നല്‍കിയ ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ വൈറസ് വകഭേദത്തെയും കോവാക്സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.ഭാരത് ബയോടെക്കും ഐസിഎംആറും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോവാക്സിന്‍ നിര്‍മ്മിച്ചത്. മറ്റു വാക്സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ നേരിടാന്‍ കോവാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.