പണ്ട്
അടുത്ത വീട് അകലെ
എന്നിട്ടും നന്മകൾ പൂവിട്ടു തെച്ചി പോൽ!
എന്റെ വീടിന്റെ വേദന അവന്റെയും
എന്റെ സന്തോഷത്തിന്റെ പങ്ക് അവനും .
നൊമ്പരം പടികടത്തി
പറഞ്ഞുവിടാനെത്ര വാക്കുകൾ !
ഇന്ന്
അടുത്ത വീട് തൊട്ടടുത്ത്
ഒരു വിളിപ്പാടകലെപ്പോലുമല്ല
എന്നിട്ടും നാം അപരിചിതർ
വാക്കിന്റെ മൗനത്തിലെ ശിലാരൂപങ്ങൾ.
വാക്കുകൾ
നാലു ചുമരുകൾക്കിടയിൽ
പ്രാണനറ്റു പിടഞ്ഞു.
എന്റെ തൃപ്തിയിൽ
ഞാൻ ആർമാദിച്ചു !
എന്റെ നൊമ്പരത്തിൽ
വീടിന്റെ ഉത്തരം തേടിയത്
എന്റെ കഴുത്താണ്
വെറുമൊരു പിടച്ചിലിൽ
പൂർണ്ണ വിരാമം.
(ടി.പി.രാധാകൃഷ്ണൻ ) …ആശംസകൾ