രചന : രാജേഷ്. സി. കെ. ദോഹ ഖത്തർ.

പിതാവാണ് ഞങ്ങൾക്ക്….
ചങ്ങായിയാണ് ചങ്കാണ്…
വടികുത്തിഒറ്റമുണ്ടിൽ,
പോകുമാ മനുഷ്യൻ.
ഹനുമാൻ ഹൃദയം…
പിളർന്നപ്പോൾ ഉണ്ടായിരുന്നു,
രാമനും കുടുമ്പവും.
ഞങ്ങൾ ഭാരതീയർ
കൊണ്ട് നടക്കുന്നു…
ഹൃദയത്തിൽ യുവരക്തങ്ങളിൽ ..!
ഗാന്ധിജി വീണ്ടും ജീവിക്കുന്നു…
ഗാന്ധി തിരിച്ചു വരുന്നു,
സഹനശക്തിയുടെ രാജാവ്.
സ്വാതന്ത്രസമരം സമാധാനത്തോടെ,
നടത്തി സൂര്യൻ അസ്‌തമിക്കാത്ത,
സാമ്രാജ്യത്തെ തകർത്തോൻ,
സ്നേഹിക്കുന്നു ഞങ്ങൾ.
മോഹൻദാസ് കരം ചന്ദ്,
വന്ദേമാതരം വന്ദേമാതരം.

രാജേഷ്. സി. കെ

By ivayana