Rajasekharan Gopalakrishnan
കേരളത്തിലെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ഉടൻ വേണം.കോവിഡിനു മുൻപ് കേരളത്തിൽ ഏകദേശം 10 ലക്ഷത്തോളം അതിഥി തൊഴിലാളികൾക്ക് തൊഴിലെടുക്കാനുംവേതനം പറ്റാനുമുള്ള അവസരമുണ്ടാ-യിരുന്നു.ഇപ്പോൾ കേരളത്തിൽ വ്യവസായങ്ങൾ പുനരാരംഭിക്കുന്നതിനും, മറ്റു വികസന പ്രവർത്തനങ്ങൾക്കും അതിഥിതൊഴിലാളി -കളുടെ തിരിച്ചുവരവുണ്ടായാലെ കഴിയൂയെന്ന അവസ്ഥയാണ്.
എന്നാൽ ഈ അവസരത്തിൽ യാഥാർത്ഥ്യ -ബോധത്തോടെ ചില നയങ്ങൾക്ക് രൂപം കൊടുത്താൽ, തൊഴിൽ രംഗത്ത് തദ്ദേശിവൽക്കരണം നടപ്പിലാക്കാവു-ന്നതാണ്.അനേകം തൊഴിൽരഹിതരുള്ള കേരളത്തിൽ, യാതൊരു തൊഴിൽ വൈദഗ്ദ്ധ്യവുമില്ലാത്ത അതിഥി തൊഴിലാളികളെ എന്തുകൊണ്ട് കേരളത്തിലെ തൊഴിൽ ദാതാക്കൾക്ക് സ്വീകരിക്കേണ്ടി വരുന്നു?എന്തുകൊണ്ട് ഈ തൊഴിലവസരങ്ങൾ മലയാളികൾ സ്വീകരിക്കുന്നില്ല?ഈ പ്രതിഭാസത്തിന് പരിഹാരം കണ്ടെത്താൻ സർക്കാറിനു മാത്രമെ കഴിയൂ.
1990- നു ശേഷം ഗൾഫിൽ ജോലി തേടി പോയിട്ടുള്ള മലയാളികളിൽ 80 % പേരും തുച്ഛമായ വേതനവും, കഷ്ടപ്പാടും സഹിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നവരാണ്.ഗൾഫിൽ നിന്ന് തിരിച്ചു വരാൻ അവർ തയ്യാറുമാണ്. പരക്കെ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള കേരളീയരിൽ ഉറഞ്ഞു കൂടിയിട്ടുള്ള പ്രത്യേക തരം ‘മലയാളി സ്വത്വബോധവും’,’അഭിമാനബോധവും’ കണക്കിലെടുത്തു കൊണ്ടാകണം സർക്കാർ നയങ്ങൾ രൂപീകരിക്കേണ്ടത്.നാട്ടിൽ വേതനം കിട്ടുന്നതായാലും ‘അഭിമാനം അഥവാ സ്വത്വബോധ’ത്തെ ബാധിക്കുന്ന സാഹചര്യങ്ങളിൽ പണി ചെയ്യാൻ മലയാളി തയ്യാറാവില്ലെന്ന യാഥാർത്ഥ്യം ഭരണാധികാരികൾ മനസ്സിലാക്കിയെ പറ്റൂ
.പണി ചെയ്യാൻ മലയാളി തയ്യാറാണ്.മലയാളിയുടെ കർമ്മവൈദഗ്ദ്ധ്യം അതുല്യമാണ്.എന്നാൽ മലയാളിയുടെ സവിശേഷമായ ‘അന്തസ്സ് ‘ അടിയറവ് വെയ്ക്കാൻ, പട്ടിണി കിടന്നാലും തയ്യാറുമല്ല.എന്തു പണിയായാലും, തൊഴിൽ സംബന്ധിയായ ന്യായമായ അവകാശങ്ങളും, അന്തസ്സും അനുവദിക്കുന്നതിന് പര്യാപ്തമായ നിയമനിർമ്മാണമാണു -ണ്ടാകേണ്ടത്.ഈ പരമമായ സത്യം ഭരണാധികാരികൾ മനസ്സിലാക്കിയേ മതിയാകൂ.
ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി നടപ്പിലാക്കുന്ന പല സംവിധാനങ്ങളും ഇത്തരം തൊഴിലവസരങ്ങളുമായി ബന്ധിപ്പിച്ചാൽ കൂടുതൽ ഉൽപ്പാദനക്ഷമമാകുകയും ചെയ്യും.കേരളത്തിൽ തൊഴിൽ രംഗത്ത് സ്വദേശിവൽക്കരണം അടിയന്തിരമായു-ണ്ടാകണം.ഇപ്പോൾ അതിനു പറ്റിയ അവസരമാണ്.
നാട്ടിലെ തൊഴിൽ നാട്ടുകാർക്ക്… സർക്കാർ സഹായിക്കണം. എന്തു തൊഴിൽ ചെയ്താലും ജീവിതസുരക്ഷിതത്വവും, അന്തസ്സും, അഭിവൃദ്ധിയും തൊഴിലാളിക്കും കുടുംബാം-ഗങ്ങൾക്കും ലഭിക്കണം. അത്തരം തൊഴിലാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ ഒരു മാതൃകാ തൊഴിൽ ദാതാവായി പ്രവർത്തിക്കുന്നതു -കൊണ്ടാണ്, സർക്കാർ ജോലി കിട്ടാൻ എല്ലാവരും ആഗ്രഹിക്കുന്നത്.
സ്വകാര്യ തൊഴിൽ മേഖലക്കോ, സ്വയംതൊഴിൽ മേഖലക്കോ മാതൃകാ തൊഴിൽ ദാതാവാകാൻ കഴിയാത്തതു -കൊണ്ടാണ് തൊഴിൽ അന്വേഷകർ പ്രവാസ ജീവിതം തേടി പോകുന്നത്. ഇപ്പോൾ സാമ്പത്തികമായി നില അത്ര മെച്ചമല്ലെങ്കിലും, നാട്ടിൽ ഒരു പ്രവാസി മലയാളി തൊഴിലാളിക്കു കിട്ടുന്ന ‘അന്തസ്സ് ‘ നഷ്ടപ്പെടാതിരിക്കാൻ മാത്രമാണ്, ഭൂരിഭാഗം തുച്ഛവേതനം ലഭിക്കുന്ന പ്രവാസികളും അന്യദേശങ്ങളിൽ കഷ്ടപ്പെട്ട് കഴിയുന്നത്. സർക്കാർ മേഖലയിലുളളതിനു സമാനമായ ‘സാമ്പത്തിക സാമൂഹിക ഭദ്രതയും, അന്തസ്സും’, സ്വകാര്യ / സ്വയം തൊഴിൽ മേഖലയിലുള്ളവർക്കും ലഭ്യമാകുന്ന രീതിയിലുള്ള പുതിയ നിയമങ്ങൾ ഉണ്ടാകണം.
സ്വകാര്യ തൊഴിൽ ദാതാക്കളുടെ കൃത്യമായ ലാഭനഷ്ട കണക്കുകൾ പരിശോധിച്ച് സർക്കാറിന് ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതേയുള്ളു. തൊഴിലാളിക്ക് ന്യായമായ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിന് വേണ്ടി വരുന്ന ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക തന്നെ വേണം. ഇപ്പോൾ കേരളത്തിൽ നിന്നും ഏകദേശം 35 ലക്ഷത്തിൽപരം അതിഥി തൊഴിലാളി -കൾ കടത്തികൊണ്ടു പോകുന്ന ഭീമമായ ധനം കേരളത്തിൻ്റെ ‘ധനച്ചോർച്ച ‘ കൂടിയാണ്.
ഇവരുടെ സ്ഥാനത്ത് മലയാളികളാണെങ്കിൽ കേരളത്തിനുള്ളിൽ ചെലവഴിക്കപ്പെടുന്ന ധനം കേരളത്തിൻ്റെ സാമ്പത്തിക അവസ്ഥയ്ക്ക് ആരോഗ്യം പകരും. പ്രവാസത്തിൻ്റെ ദുരന്തഫലങ്ങൾ കേരളീയരെ ബാധിക്കുകയുമില്ല.