രചന : അമിത്രജിത്ത്.

സ്വപ്നങ്ങൾ,
മിനുക്കിത്തുടച്ച്
ഒരു ഓട്ടു വിളക്കിന്റെ
അരണ്ട വെളിച്ചത്തിലും.

അഴലിന്റെ,
തിരി കൊളുത്തി
ജീവിതമാകും ചെരാതിന്‍
നേര്‍ത്ത വെട്ടത്തിലും.

ഒരു മിന്നാമിനുങ്ങായി
പാറിപ്പറന്നു പോകുന്ന
ഇത്തിരിവെട്ടം തീർക്കുന്ന
മിന്നായം കാണും കുശലങ്ങള്‍….!

അമിത്രജിത്ത്.

By ivayana