പ്രതിസന്ധിഘട്ടത്തിലെ അസാധാരാണ ബജറ്റ് ആണിതെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എത്തിയ കൊവിഡ് പ്രതിസന്ധി തീര്‍ച്ചയായും വളര്‍ച്ചാ മുരടിപ്പിന് ശക്തി കൂട്ടി. ഇത്തവണത്തെ ബജറ്റിൽ സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനകരമാകുന്ന പദ്ധതികൾ ഒന്നും ഇല്ല. എന്നാൽ എക്സൈസ് തീരുവ, കസ്റ്റംസ് ഡ്യൂട്ടി എന്നിവയിൽ വരുത്തിയിരിക്കുന്ന ചില മാറ്റങ്ങൾ ചില ഉത്പന്നങ്ങൾക്ക് വില കൂട്ടുകയും ചില ഉത്പന്നങ്ങൾക്ക് വില കുറയ്ക്കുകയും ചെയ്തേക്കും .
*സ്വര്‍ണത്തിൻെറയും വെള്ളിയുടെയും ഇറക്കുമതിത്തീരൂവ കുറച്ചിട്ടുണ്ട്. ഇത് സ്വര്‍ണ വിലയിലും, വെള്ളി വിലയിലും നേരിയ കുറവ് വരുത്തിയേക്കും.
*മൊബൈൽ ഫോണുകൾക്ക് പിന്നാലെ മൊബൈൽ ഘടകങ്ങൾക്കും കസ്റ്റംസ് തീരുവ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഫോണുകളുടെയും ചാര്‍ജര്‍, ബാറ്ററി തുടങ്ങിയവയുടെയുമൊക്കെ വില വര്‍ധനയ്ക്ക് കാരണമായേക്കും.
*ഇരുമ്പ്, സ്റ്റീൽ ഉത്പന്നങ്ങൾക്ക് വില കുറയും. ഇരുമ്പിൻറയും ഉരുക്കിൻറെയും വില കുത്തനെ ഉയർന്നത് എംഎസ്‌എംഇകളെയും മറ്റ് ഉപയോക്തൃ വ്യവസായങ്ങളെയും സമീപകാലത്ത് സാരമായി ബാധിച്ചു. അതുകൊണ്ട് തന്നെ ബജറ്റിൽ ഇവയ്ക്ക് ബജറ്റിൽ കസ്റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
*പാമോയിലിനും സൂര്യകാന്തി എണ്ണയ്ക്കും സോയാബീനും ഉൾപ്പെടെ കസ്റ്റംസ് തീരുവ ചുമത്തിയിട്ടണ്ട്. ആപ്പിളിനും അധിക തീരുവ ചുമത്തി. അതേസമയം നൈലോൺ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് തീരുവ കുറച്ചു. നൈലോൺ തുണികളുടെയും നൂലുകളുടെയും ഒക്കെ നികുതി അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്.
*കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരും. വാക്‍സിന്‍ ഗവേഷണത്തിനും വികസനത്തിനും 35000 കോടി രൂപ.
സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം ഉപയോഗ അനുമതി. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സ്വമേധയാ ഒഴിവാക്കാനുള്ള പദ്ധതി. ആരോഗ്യമേഖലയ്‌ക്ക് വിഹിതം കൂട്ടി.
*42 നഗരങ്ങളില്‍ ശുദ്ധവായു ഉറപ്പാക്കാന്‍ 2217 കോടി രൂപ അനുവദിച്ചു.
*141678 കോടി രൂപയുടെ സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം ഘട്ടം. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്‍തിപ്പെടുത്തും. രണ്ട് വാക്‍സിനുകള്‍ കൂടി ഉടന്‍ എത്തും.