രചന : സതി സുധാകരൻ

പൂനിലാ പാലൊളി തൂകി
തുമ്പപ്പു പോലെ ചിരിച്ചും,
മോഹങ്ങൾ കോരി നിറച്ചും
ആരോടും പറയാതെ നീ,
ഓടിയൊളിച്ചില്ലേ
തോടും, പുഴയും വറ്റിവരണ്ടും
ചൂടുകാറ്റ് വീശിയടിച്ചും,
നെൽവയലുകൾ വറ്റി വരണ്ടതും നീയറിഞ്ഞില്ലേ?
പാൽ’ നുര പോലെ പതഞ്ഞൊഴുകിയ തേനരുവി
മണലാരണ്യം പോലെ കിടക്കണ നീയും കണ്ടില്ലേ?
വള്ളിക്കുടിലും പൊന്തക്കാടും കൂട്ടമായ്
വെയിലേറ്റു കരിഞ്ഞു നില്ക്കണ നേരത്ത്,
പക്ഷിക്കുട്ടം
പാറി നടക്കണ നീയും കണ്ടില്ലേ?
മഴ പെയ്തു ദാഹമകറ്റാൻ വേഴാമ്പൽ,
മഴമേഘം നോക്കിയിരിക്കണ നീ കണ്ടോ?
മാവിൻ കൊമ്പുകൾ ഊഞ്ഞാലാട്ടി കാറ്റു വരുന്നുണ്ടേ.
കാറ്റേ നീയും മഴയായ് വന്ന്, ദാഹജലം തരുമോ?
മണ്ണും മനവും പുതുമഴ പെയ്തു തളിരണിഞ്ഞോട്ടെ
കാടും പുഴുയും, കാട്ടാറുകളും ജീവൻ വച്ചോട്ടെ.
കാറ്റേ നീയും മഴയായ് വന്ന് ദാഹജലം തരുമോ?

സതി സുധാകരൻ

By ivayana