രചന : മഷി
വലയും വിരിച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് കൊറേ നേരായല്ലോ. ഞായറാഴ്ച ആയാലും ഇവളുമാരൊക്കെ ഇത് എവിടാ? പച്ച ലൈറ്റ് കത്തിയ ആരെങ്കിലും കാണാണെ എന്ന് പറഞ്ഞു കണ്ണടച്ച് ഒന്ന് പ്രാർത്ഥിച്ചു.
മഞ്ജു, ചാരു, അച്ചു ഹോ ഒക്കെയും വന്നല്ലോ.
ഈയിടെ ആയി അശ്വതി അച്ചുമാർ കൂടുന്നുണ്ടോ…?
ഏയ് തോന്നുന്നുന്നതാവും….
കിളികളെക്കാൾ കൂടുതൽ അങ്ങളമാർ ആണല്ലോ ദൈവമേ ഇന്ന്…
അല്ലെങ്കിലും ഈ ഓൺലൈൻ അങ്ങളമാർ എന്നും ഒരു കുരിശാണ്
നന്നായി എഴുത്തുന്നുണ്ട് എന്നൊന്നും നോക്കില്ല എന്തെങ്കിലും പുറമെ അറിഞ്ഞാൽ അവന്മാർ എടുത്തു ഉടുത്തു കളയും…
കൂടാതെ ഇതുവരെ ഉണ്ടാക്കി വെച്ച എല്ലാ പേരും ഒറ്റയടിക്കു അവറ്റകൾ ഇല്ലാതെ ആക്കും….
എന്തോ ഇപ്പൊ ആണേൽ ഒന്നും അങ്ങട് സെറ്റ് ആവുന്നില്ല…..
ശ്രീ എവിടെ……?
ഹാ…. ഇന്നാണല്ലോ അവളുടെ പീരിയഡ്സ് എല്ലാം കഴിയുന്നത് അതോണ്ട് അവൾ ഇന്ന് അമ്പലത്തിൽ പോകുമെന്ന് പറഞ്ഞിരുന്നു
ഈയിടെ ആയി ന്റെ മറവി കൂടുന്നുണ്ടോ ന്നൊരു സംശയം…..
ഇവളുമാർക്കൊന്നും എന്താ ഇന്ന് എന്നെ ഒരു മൈൻഡ് ഇല്ലാതെ?
ആവശ്യം എന്റെ അല്ലെ. തൽക്കാലം അച്ചുവിൽ നിന്നു തുടങ്ങാം. അല്ലേലും അവൾ ഈയിടെയായി കുറച്ചു ചാഞ്ഞിട്ടുണ്ട്.
“അച്ചൂട്ടി… “
“ഏട്ടാ എണീറ്റോ? ചായ കുടിച്ചോ? “
“നമുക്കൊക്കെ ചായ തരാൻ ആരാ മോളെ? അച്ചൂട്ടിക് താല്പര്യം ഉണ്ടോ? “
“അയ്യോടാ ഏട്ടന് ഞാൻ ചായ തരാട്ടോ “
ഉം…..ഏൽക്കുന്നുണ്ട്, ഏൽകുന്നുണ്ട്
മഹി മനസ്സിൽ പറഞ്ഞു.
“മോളെ ഇന്ന് നീ എനിക്ക് നിന്നെ കാണിച്ചു തരാന്ന് പറഞ്ഞിട്ട്…
പറ്റിച്ചല്ലേ?
ഏട്ടനെ വിശ്വാസം ഇല്ലല്ലേ? “
“അയ്യോ ഏട്ടാ അങ്ങനെ അല്ല… “
“പിന്നെങ്ങനാ മോളെ? “
“ഞാൻ തരാം ഏട്ടൻ ആർക്കും കൊടുക്കരുത് കേട്ടോ”
“എന്റെ ഫോൺ ഞാൻ അല്ലാതെ ആരും ഉപയോഗിക്കില്ല മോളെ.
“കൂടാതെ കണ്ടു കഴിഞ്ഞതിനു ശേഷം ഞാൻ തന്നെ ഡിലീറ്റ് ചെയ്തേക്കാം “
പേടിക്കേണ്ട മോളെ”
” നിനക്ക് എന്നെ വിശ്വസിക്കാം. “
അച്ചുന്റെ ഫോട്ടോ കണ്ടതും മഹി ഒന്ന് ഞെട്ടി. ഒരു കൊച്ചു സുന്ദരി ആയിരുന്നോ വലയിൽ വീണത്……
അല്ലെങ്കിലും ഭഗവാനെ നീ വലിയവനാ…..
“നീ സുന്ദരി ആണല്ലോ?
“അങ്ങനെ ഒന്നുമില്ല ഏട്ടാ..”
“നിന്റെ പിന്നാലെ കാണുമല്ലോ കൊറേ പൂവാലന്മാർ “
“ഉണ്ട് ഏട്ടാ കൊറേ ജോലിയും കൂലിയും ഇല്ലാത്തവന്മാർ. അവന്മാരുടെ ഒക്കെ കണ്ണിൽ വേറെ ആഗ്രഹങ്ങളാ “
“അപ്പോൾ എന്റെ കണ്ണിലോ മോളെ? “
“ഏട്ടനിലാ ഞാൻ ആത്മാർത്ഥ സ്നേഹം കണ്ടത്. എന്നെ കൈ വിടല്ലേ “
ഇവൾക്ക് കണ്ണിനു കാഴ്ച കുറവുണ്ടെന്ന് തോന്നുന്നു…..
എന്തായാലും കൊള്ളാം….
അത്യാവശ്യം തലയും മുലയും എല്ലാം ഉണ്ട്….
ഇതെ ചോദ്യങ്ങൾ പലരോടായി ആവർത്തിച്ച് മഹി ലക്ഷ്യത്തിലേക്കു പൊയ്ക്കൊണ്ടിരുന്നു.
ആത്മാർത്ഥ സ്നേഹം മഹിയിൽ കണ്ട ആരും അവന്റെ കണ്ണിലെ ചതിയെ മനസിലാക്കിയില്ല….
ആത്മാർത്ഥത അവൻ പലരോടും കാണിക്കുന്നുണ്ടെന്ന് മനസിലാക്കിയില്ല. വീണ്ടും ചാറ്റിംഗിലെ ചില്ലറ കുരുത്തക്കേടുകളുമായി മഹി തുടർന്നു.
അച്ചൂട്ടി…. ഇപ്പൊ ഏതു ഡ്രസ്സാ ന്റെ മോൾ ഇട്ടേക്കുന്നത്
” ഷമ്മി മാത്രേ ഉള്ളൂ ഏട്ടാ…. “
” എന്ന പിന്നെ അതുകൂടി അഴിച്ചു കളഞ്ഞേക്ക്… “
“ആ ശെരി ഏട്ടാ… “
“അച്ചൂട്ടി…. ഞാൻ പറഞ്ഞതെന്തായി മോളെ “
“ഏട്ടാ ഏട്ടനെന്താ ഇപ്പോൾ ഇങ്ങനെ? ” വിളിക്കുമ്പോഴും, ചാറ്റ് ചെയ്യുമ്പോഴും തന്നെ ഞാൻ ഇങ്ങനെ എല്ലാം ചെയ്യുന്നത് ഏട്ടനോട് സ്നേഹമുള്ളത് കൊണ്ടും വിശ്വാസമുള്ളത് കൊണ്ടുമാണ്…
” എന്നിട്ടും ഏട്ടൻ എന്താ ഇങ്ങനെ “
“എങ്ങനെയാ മോളെ? ഞാൻ നിന്നെ പറഞ്ഞു മനസിലാക്കുക… ന്റെ മോളെ എനിക്ക് മുഴുവനായി കാണാൻ വേണ്ടി എല്ലേ…
” നിനക്കെന്താ എന്നെ വിശ്വാസമില്ലേ? “
“ഏട്ടനെയാ ഞാൻ സ്നേഹിക്കുന്നത്. എന്റെ ശരീരത്തിലെ ഓരോ വിയർപ്പു തുള്ളി പോലും ഏട്ടനുള്ളെയാ. പക്ഷെ ഏട്ടനിപ്പോൾ ആവശ്യപ്പെട്ടത് സാധിക്കില്ല. ഫോട്ടോ ഞാൻ എത്ര വേണമെങ്കിലും തരാം. പക്ഷെ ഇങ്ങനൊരു ഫോട്ടോ പറ്റില്ല ഏട്ടാ. അതും വീഡിയോ കാൾ ചെയ്യണം എന്ന ആവശ്യം വേറെയും “
“ഫോട്ടോ വേണ്ട മോളെ. ഫോട്ടോ നിനക്ക് ഞാൻ കാണിച്ചു തരാം. ” എന്ന് പറഞ്ഞു മഹി അലറി…
അച്ചു പണ്ട് അയച്ച പല ഫോട്ടോകളും പല രൂപത്തിൽ ആക്കി മഹി അവൾക്കയച്ചു.
“മോളെ നിന്റെ മുന്നിൽ മറ്റു വഴികളില്ല..
നീ എനിക്ക് വഴങ്ങാത്തിടത്തോളം ഇത് അപ്‌ലോഡ് ചെയ്യാതെ വേറെ മാർഗമില്ല എനിക്ക്…
എടി ഒരുമ്പട്ടോളെ…
നിന്നെ ഞാൻ കൂടെ കിടക്കാനല്ല നിർബന്ധിക്കുന്നെ..
ഇപ്പോൾ നീ എന്റെ ഈ ആവശ്യം അനുസരിച്ചാൽ മറ്റാരും അറിയില്ല…
നീ കന്യക ആയി തന്നെ തുടരും…
“നിനക്ക് മറ്റൊരു ജീവിതം നയിക്കാനും ആകും. “
പൊന്നുമോൾ ഇപ്പോൾ ഏട്ടൻ പറയുന്ന പോലെ അനുസരിക്ക. “
“മറ്റൊരു ജീവിതമോ? ഏട്ടൻ ആയിരുന്നില്ലേ എന്റെ ജീവിതം? “
“ഹഹ ….ഹഹ….മോളെ നീ അറിയാത്തൊരു ലോകമുണ്ട് ഇവിടെ…
നീ ഇപ്പോൾ കാണുന്ന ലോകം. സാരമില്ല പതിയെ പതിയെ നിനക്ക് ശീലമായിക്കോളും.
മഹിയുടെ ഭീഷണിയിൽ അവൾക്ക് വഴങ്ങാതെ മറ്റു വഴികൾ ഇല്ലായിരുന്നു….
പലപ്പോഴായി അച്ചുവിനെ ഭീഷണി പെടുത്തി പലതും ചെയ്യിച്ചു… ഫോട്ടോസ് വീഡിയോസ് എന്ന് തുടങ്ങി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അത് പോയി കൊണ്ടേ ഇരുന്നു….
മറ്റൊരു ഞാറാഴ്ച്ചയിൽ മഹി വീണ്ടും തന്റെ ഫോണ് എടുത്തു വേട്ടയ്ക്കിറങ്ങി…
ങേ… അച്ചുവിന്റെ അക്കൗണ്ട് എവിടെ….
ഡിആക്ടിവേറ്റഡ് ആണല്ലോ….
കൊതി തീർന്നിട്ടില്ലായിരുന്നു….
ഹും… പോകുക ആണേൽ പോട്ടെ…
അവളെ ഞാൻ ഒരുപാട് അറിഞ്ഞതല്ലേ….
ഇനി കാണാൻ ഒന്നും തന്നെ ബാക്കി ഇല്ലാലോ…
ഇനി എന്തിനാ പോകുന്നേൽ പോട്ടെ…..
അന്നേ ഞാൻ ഭീഷണി പെടുത്തിയ അന്ന് തന്നെ അവൾ ഇത് കാര്യമാക്കാതെ പോയിരുന്നേൽ എന്റെ പരിശ്രമം വേസ്റ്റ് ആയേനെ…..
ഞാനിതൊന്നും അപ്‍ലോടൊന്നും ചെയ്യില്ലെന്ന് ഈ മണ്ടികൾക്കു അറിയില്ലല്ലോ….
അടുത്ത ഇരയെ തേടി മഹിയുടെ കൈകൾ ഫോണിലൂടെ പാഞ്ഞു.
വീണ്ടും അവന്റെ ഇരയാകാൻ ഒരു പുതിയ സുന്ദരി…..
അനാമിക.
പേര് കൊള്ളാം…. അനാമിക എന്നാൽ നാമമില്ലാത്തവൾ എന്നല്ലേ….
കുറഞ്ഞ ഫ്രണ്ട്സ് മാത്രമാണല്ലോ ഉള്ളത്… ആ പുല്ല് എന്തായാലും റിക്വസ്റ്റ് ഇട്ടു നോക്കം….
എല്ലാ ദൈവങ്ങളെയും വിളിച്ചു മഹി റിക്വസ്റ്റ് കൊടുത്തു…..
ദൈവമേ നീ വലിയവനാ…..
ഇത്ര പെട്ടന്ന് അക്‌സെപ്റ്റ്ചെയ്‌തോ.
“ഹായ് അനാമിക, നൈസ് നെയിം “
“ഒഹ് താങ്ക്സ് “
“ചായ എടുക്കോ അനാമിക കുട്ടി “
“ഞാൻ എന്താ തന്റെ ഭാര്യ ആണോ? വേറെ ആളെ നോക്കെടോ “
“അല്ല ഈ സമയം എനിക്കൊരു ചായ കുടിച്ചു ശീലം ഉണ്ടേ….”
“അതുകൊണ്ട് പറഞ്ഞതാ…. “
“അങ്ങനെ ശീലം ഉണ്ടേൽ സ്വയം അങ്ങു ഇട്ടേച്ചു കുടിച്ചാൽ മതി…”
ഇവൾ കൊള്ളാല്ലോ കാന്താരി…ഒടിച്ചു മടക്കീട്ടു തന്നെ കാര്യം.
ഇളക്കം കൂടിയ പെണ്ണിനെ വളയ്ക്കാൻ എളുപ്പം ആണന്നെല്ലേ ചൊല്ല്…
വാചകമടിച്ചു വീഴ്ത്താൻ മഹി മിടുക്കൻ ആയതു കൊണ്ട് തന്നെ അനാമികയെയും പയ്യെ പയ്യെ വളച്ചു…
മഹിയോടാ അവളുടെ കളി. ഇതിലും വലിയ അടവ് എടുത്തവരാ ഇവിടെ ഉള്ള പലരും. ഇതെല്ലാം മനസ്സിലോർത്തു മഹി അനാമികയ്ക്കൊരു മെസ്സേജ് ഇട്ടു.
“ഏതു ഡ്രസ്സാ മോളെ ഇപ്പൊ ഇട്ടേക്കുന്നത് “
” ബ്രാ മാത്രമേ ഉള്ളൂ ഏട്ടാ “
” സൈസ് എത്രയാ മോളെ “
“അത് ഏട്ടാ…
“അപ്പോൾ മോളെ ഞാൻ പറഞ്ഞ ഫോട്ടോ “
“ഫോട്ടോ എന്തിനാ ഏട്ടാ. എന്നെ മുഴുവനായി കാണണം എന്നല്ലേ പറഞ്ഞേ…
നാളെ ചേട്ടൻ എന്റെ വീട്ടിലേക്കു വരുന്നോ? ഇവിടെ ആരും ഉണ്ടാകില്ല “
ഇവൾ ഞാൻ വിചാരിച്ച പോലല്ല. ഹാ എന്തായാലും രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും അമൃത് തന്നെ .
“വരാം മോളെ. “
ബൈ പറഞ്ഞു നാളെ ഉണ്ടാകാൻ പോകുന്ന സുന്ദര നിമിഷങ്ങൾ ഓർത്തോർത്തു മഹി മയങ്ങി.
പറഞ്ഞ സമയത്തു പറഞ്ഞ സ്ഥലത്തു മഹി എത്തി….
വാതിൽ തുറന്നു അകത്തേയ്ക്കു കയറി. ശബ്ദമുണ്ടാക്കാതെ കതക് അടച്ചു അവൾ പറഞ്ഞ ഭാഗത്തെ മുറിയുടെ വാതിൽ മെല്ലെ തുറന്നു…..
മുറി തുറന്നതും മഹി തരിച്ചു നിന്ന പോയി… സ്വന്തം അനിയത്തിയും ഏതോ ഒരുത്തനും കട്ടിലിൽ വിവസ്ത്രയായി കിടക്കുന്നു….
ദേഷ്യത്തിൽ മാളു എന്ന് വിളിക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ആരോ മഹിയുടെ തലയിൽ ആഞ്ഞടിച്ചു….
വലിച്ചിഴച്ചു മഹിയെ കെട്ടിയിട്ടു…
ബോധം വരുമ്പോൾ മഹിയ്ക് അനങ്ങാൻ കഴിയുമായിരുന്നില്ല….
ചുറ്റും കുറച്ചു പയ്യന്മാർ. അതിലൊരുത്തൻ മുന്നിലേക്ക് വന്നു.
“അഴിച്ചു വിടെടാ ധൈര്യം ഉണ്ടെങ്കിൽ ” മഹി അലറി.
“ദേവാ ഇവനെ അഴിച്ചു വിടാൻ ആണ് പറയുന്നേ… എന്ന പിന്നെ അഴിച്ചു വിടാം അല്ലെ? അതിനു മുന്നേ നിനക്ക് ഒരു കാര്യം കാണിക്കട്ടെ “
മാളുവും അവനുമായുള്ള വീഡിയോ
“നിനക്ക് എന്താടാ വേണ്ടേ? എന്റെ അനിയത്തിയുടെ ജീവിതം നശ്ശിപ്പിക്കരുത്
എന്ത് വേണേലും തരാം. “
“എന്റെ അച്ചു ചേച്ചിയെ തിരികെ തരോ? “
ചോദ്യം കേട്ടതും മഹി ആകെ ഒന്ന് വിയർത്തു.
“അച്ചു.. അച്ചു “
അതേടാ മൈ%$#@ നിനക്ക് ചിലപ്പോൾ ആ പേര് പോലും ഓർമ കാണില്ല….
എണ്ണം പറയാൻ കഴിയാത്ത രീതിയിൽ നിനക്ക് ചുറ്റും ഇപ്പോഴും ഒന്നും അറിയാതെ കുറെ എണ്ണം ഉണ്ടല്ലോ…
“എന്ത് തെറ്റാടാ എന്റെ അച്ചുവേച്ചി നിന്നോട് ചെയ്തത്?
നിന്റെ കുത്തികഴപ്പിൽ സഹോദരിമാരെ നഷ്ടപെട്ടവരാ ഈ നിൽക്കുന്നവർ എല്ലാം. അവരെയൊക്കെ നിനക്ക് തിരിച്ചു കൊടുക്കാൻ പറ്റോ?? “
“ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ അനിയത്തിയുടെ ജീവിതം തകർക്കരുത്.
അതേടാ സ്വന്തം അനിയത്തിക്കോ വീട്ടുക്കാർക്കോ വരുമ്പോൾ മാത്രമേ എല്ലാവർക്കും മനസ്സിലാവുക ഉള്ളൂ…. അതുവരെ എല്ലാം ഹരമാണ്….
നോക്കേടാ ദാ ആ നിൽക്കുന്നവനെ കണ്ടോ..
“ആദി….”
അവനെ നീ അറിയില്ല പക്ഷെ അവന്റെ പെങ്ങളെ നീ അറിയും….
“നീ ശ്രീ എന്ന് വിളിക്കുന്ന ശ്രീ ലക്ഷ്മി….
സ്വന്തം പെങ്ങൾ ഇങ്ങനെ ഒക്കെ ആയി പോവുമ്പോൾ ചോദിക്കാൻ ചെലുമ്പോഴുള്ള ആങ്ങളമാരുടെ മാനസികാവസ്ഥ നിനക്ക് ചിന്തിക്കാൻ ആവുമോ….
നിങ്ങൾ പറയുന്നത് ഞാൻ അനുസരിച്ചോളാം “
എന്റെ പെങ്ങളുടെ ജീവിതം നശിപ്പിക്കരുത്
മഹി കരയാൻ തുടങ്ങി.
“നിന്നെ പോലൊരു ചെറ്റയല്ല ഞാൻ. വിവാഹം ചെയ്യാമെന്ന് വാക്ക് പറഞ്ഞു ഞാൻ കൂടെ കൂട്ടിയിട്ടുണ്ടെങ്കിൽ കണ്ണ് നനയിക്കാതെ തന്നെ അവളെ നോക്കും….
പിന്നെ ഇന്ന് ഇത്രയും കാട്ടി കൂട്ടിയിട്ടുണ്ടെങ്കിൽ നിനക്ക് ഇതെല്ലാം ഒന്ന് മനസിലാക്കി തരാൻ വേണ്ടി തന്നെയാണ്…
ചുമ്മാ നീ കണ്ട ഓണ്ലൈൻ അങ്ങളമാരെ പോലെ 4 പോസ്റ്റ് കുത്തുന്ന, ഇല്ലേൽ 4 തെറി വിളിക്കുന്ന അങ്ങളമാർ അല്ല…
നാട്ടിൽ വേട്ടയ്ക്ക് ഇറങ്ങുമ്പോൾ ഇതുപോലെ വീട്ടിൽ കയറി പണിയാൻ അറിയുന്ന പിള്ളേര് ഉണ്ട് എന്ന് നിന്നെ അറിയിക്കാൻ മാത്രം.
ഇന്ന് വരെയും ഞാൻ അവളെ സത്യങ്ങൾ ഒന്നും അറിയിച്ചിട്ടില്ല…
അറിഞ്ഞാൽ അവൾ താങ്ങില്ല. കാരണം അവൾ എപ്പോഴും അവളുടെ ഏട്ടനെ കുറിച്ച് മാത്രമേ പറയൂ. “
“ദേവാ… ഞാൻ… എന്റെ മാളു.. “
നിന്നെ വേണമെങ്കിൽ ഒറ്റയടിക്ക് തീർക്കാം ഞങ്ങൾക്ക് പക്ഷെ-
” നിനക്ക് ജീവിക്കാൻ അർഹതയില്ല. മരിക്കാനും അർഹതയില്ല.
ഭൂമിയിൽ തന്നെയാണ് നിന്റെ സ്വർഗ്ഗവും നരകവും… ജീവിതാവസാനം വരെയും നീ ഇതെല്ലാം കണ്ടു എരിഞ്ഞു തീരണം “
അത്രത്തോളം പാപം നീ ചെയ്തു കൂട്ടിയിട്ടുണ്ട് നീ…
ഇത്രയും കാലം നീ പലരുടെയും കാലൻ ആയിരുന്നു…
ഇനിയൊരു പെണ്ണിന്റെ ജീവിതം കൂടി നീ കാരണം തകരരുത്…..
ഇപ്പോൾ കണ്ണിൽ നിന്നും വരുന്ന ഈ കണ്ണീരിൽ എന്തേലും സത്യം ഉണ്ട് എങ്കിൽ ഇനിയെങ്കിലും എല്ലാമോർത്ത് ഒന്ന് പശ്ചാത്തപിക്കാൻ ശ്രമിക്ക്…!!
ഇത്രയും പറഞ്ഞു മഹിയെ വിട്ടു.
ശുഭം
ബിത്വ ഒന്നോർക്കുക സ്നേഹം തെളിയിക്കേണ്ടത് കൂടെ കിടന്നു കൊടുത്തും മാറ് കാണിച്ചു കൊടുത്തും അല്ല. അത്തരം പ്രകടനങ്ങളിൽ സ്നേഹം കാണുന്നവരിൽ നിന്നകന്ന് മാറുക. കാരണം നിങ്ങളെ സ്നേഹിക്കാൻ ദൈവം മറ്റൊരാളെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണത്….
നബി പ്രണയത്തിൽ കാമം പാടില്ല എന്നല്ല പറയുന്നത്. പ്രണയത്തിൽ ശരീരം പങ്കിടുന്നത് ഏറ്റവും ഒടുവിലായിരികണമെന്ന് മാത്രം…!!
മഷി