രചന : രാജു കാഞ്ഞിരങ്ങാട്
അവളുടെ കണ്ണുകൾ
ചുണയുള്ള കുതിരയുടെ കണ്ണുകൾ –
പോലെ
വികാരപ്പെടുത്തുന്നു
മേലാസകലം മത്തുപിടിപ്പിക്കുന്നു !
പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെ
അവനവളെ
കോരിക്കുടിക്കുന്നു
ശരത്കാല രാവിൽപ്പോലും
അവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു
നനവാർന്നചുണ്ടുകളാൽ
കുളിരാർന്ന മേനിയാൽ
മദോന്മത്തയായ്
അവളവനെ
ഹിമപക്ഷിയെപ്പോലെ
പുണരുന്നു
രമിക്കുന്നു
നോക്കൂ ;
രജത ശില്പം പോലെ
എത്ര മനോഹരമാണ്
മുന്തിരിക്കുലകൾ.