രചന :മണ്ടൻ രണ്ടാമൻ

ഇന്നലെ സന്ധ്യ ഉണരണനേരം ദേശിയപാതയിലെ തിരക്കേറിയവീഥിയില്‍ക്കൂടി അതീവശ്രദ്ധയോടെ കോവീഡ്സുരക്ഷാമാനദണ്ഡപ്രകാരം നിശ്ചിതഅകലം പാലിച്ച് ഞാന്‍ ടൂവീലറില്‍ യാത്രചെയ്യുകയാരിന്നു.

അപ്പോളാണ് ഒരു പെണ്‍കിടാവ് ശരവേഗത്തിലെന്നെ ഓവര്‍ടേക്ക്ചെയ്ത് മുന്‍പില്‍ കയറിയത്.
ഓവര്‍ടേക്ക് ചെയ്യുന്നതിന്‍റെ എല്ലാ ഡ്രൈവീംങ്ങ്റൂള്‍സും കാറ്റില്‍പ്പറത്തി ഹോണടിക്കാതെ, എതിരെവരുന്ന ksrtc ബസിന് യാതൊരുവിധ ബഹുമാനവും കൊടുക്കാതെ റോഡിന്‍റെ സെന്‍ററില്‍ക്കൂടിയുളള ആ പെണ്ണിന്‍റെ പാച്ചില്‍ക്കണ്ടപ്പോള്‍ ഞാനന്തംവിട്ടവരെ നോക്കീയിരുന്നുപ്പോയി.

നീളത്തിലുളള മുടിയും നീളംകുറഞ്ഞ ഷാളും ഹെല്‍മറ്റിന് ചുറ്റും കാറ്റില്‍പ്പറക്കുന്നു, മഞ്ഞചുരിദാറിന്‍റെ കഴുത്തിറക്കം പുറത്തിന്‍റെ പുറകുവരെയുണ്ട്, ടൂവീലറില്‍ ഇരിക്കുന്നതിന്‍റെ പൊസിഷനാകട്ടെ ഒരു സൈഡിലേക്ക് ചരിഞ്ഞും, ആസനവെയിറ്റ് ബാലന്‍സ് ചെയ്തിരിക്കാത്തതിനാല്‍ ആകുട്ടിക്ക് അപകടസാധൃത വളരെ കൂടുതലാണ്, എന്നിലെ പ്രതികരണശേഷി സഡന്‍ബ്രേക്കിട്ടുണര്‍ന്നു.

മുന്‍പിലുളള ട്രാഫിക്ക്സിഗ്നലില്‍ അക്ഷമയോടെ കാത്തുകിടക്കുന്ന ആ യുവതിയുടെ അരികിലായി വണ്ടിനിര്‍ത്തി ഞാന്‍ മാനൃമായിപ്പറഞ്ഞു.
കുട്ടി വണ്ടിയോടിക്കുമ്പോള്‍ കുറച്ചൊക്കെ ശ്രദ്ധിക്കണം , നിങ്ങളിരിക്കുന്നത് ഒരുവശം ചരിഞ്ഞാണ്, അതപകടമാണ്.
ആ പെണ്‍കുട്ടിയും മറ്റ് യാത്രക്കാരും എന്നെ സൂക്ഷിച്ചുനോക്കാന്‍ തുടങ്ങി, അവരെന്ത് മറുപടി പറയുമെന്നുളള ആകാംഷയില്‍ ഞാന്‍ വെറുതെ വണ്ടിയുടെ ആക്സിലേറ്ററിലൊന്ന് വട്ടംകറക്കി.
എടുത്തടിച്ചതുപോലെ പെട്ടെന്നായിരുന്നു ആ പെണ്‍കുട്ടിയുടെ മറുപടി.

താന്‍പ്പോയീ തന്‍റെ വീട്ടിലിരിക്കുന്നവരെ ഡ്രൈവിംങ്ങ് പടിപ്പിക്കെടോ, ഇറങ്ങിയേക്കുന്നൂ ഒരോയവന്‍മാര്‍
വേഷംകെട്ടി.
ഇളംഭൃനായ ഞാന്‍ അടുത്തുളളവരെ മുഖം ചരിച്ചൊന്നുനോക്കി, അപ്പോള്‍ വണ്ടി മുന്നോട്ടെടുത്ത പെണ്‍കിടാവിനെനോക്കി ഒരമ്മാവന്‍ പറയുന്നുണ്ടായിരുന്നൂ ,
ആ കുട്ടിയുടെ ചന്തിക്ക് വല്ല പരുവുംകാണും സാറേ , അതാണങ്ങനെയിരിക്കുന്നത്.

വീട്ടിലെത്തി , വണ്ടി സ്റ്റാന്‍ഡില്‍ വെച്ചു. സീറ്റിന്‍റെ മദ്ധ്യഭാഗത്തായി പറ്റിയിരിക്കുന്ന കിളിക്കാഷ്ഠത്തെ ബഹുമാനപുരസരം തൊട്ടുതൊഴ്തൂ,
അതിപ്പോള്‍ പതിവാണ്,
കാരണം …
കഴിഞ്ഞാഴ്ച റെയില്‍വേസ്റ്റേഷനിലെ നോപാര്‍ക്കീംങ്ങ് ബോര്‍ഡിനരുകില്‍ വണ്ടിപാര്‍ക്ക് ചെയ്തിട്ടുവന്നപ്പോള്‍ ഏതോയൊര് കിളി സീറ്റില്‍ കാഷ്ഠിച്ചുവെച്ചിരുന്നൂ, സീറ്റ് തുടയ്ക്കാനായി അടുത്തുവല്ല വേസ്റ്റ്പേപ്പറും കിടപ്പോണ്ടോന്ന് നോക്കുമ്പോളായിരുന്നു റെയില്‍വേപോലീസേമ്മാന്‍ അടുത്തേക്കുവന്നത്,
നിങ്ങളുടെയാണോ ഈ വണ്ടി
അയാളുടെ ശബ്ദത്തില്‍ ഗൗരവം.

അല്ല സാര്‍, എന്‍റെയൊര് സുഹൃര്‍ത്തിന്‍റെയാണ്.
നോപാര്‍ക്കീംങ്ങ് ബോര്‍ഡിന് കീഴിലാണോ അയാള്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നത്.
സോറീ സര്‍, അവനൊര് അന്ധനാണ്.
അന്ധനാണെന്ന് കരുതി ബോര്‍ഡിരിക്കുന്നത് കണ്ടുകൂടെ..
ക്ഷമിക്കണം സര്‍ ! അവന് ചെവിയും കേള്‍ക്കില്ല..
ഓ അതുശരി, ഇനി അയാളെ കാണുമ്പോള്‍ പറയണം വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന്.

ഉവ്വ് സര്‍,
പോലീസേമ്മാന്‍റെ ഫൈനില്‍നിന്ന് രക്ഷപ്പെട്ടതിലുളള സന്തോഷത്തില്‍ ഞാന്‍ സീറ്റില്‍ പറ്റിയിരുന്ന കിളികാഷ്ഠത്തെ ആദരവോടെനോക്കി, അന്ന് സ്റ്റേഷന്‍പരിസരത്തുനിന്നെടുത്ത ലോട്ടറിടിക്കറ്റിന് പിറ്റേന്ന് 10000 ഉറുപ്പികയും അടിച്ചു. അതിനുശേഷം ആ കിളികാഷ്ഠത്തെ ഭാഗൃസൂചകമായി ഇന്‍സിലേഷന്‍ ടേപ്പുപയോഗിച്ച് ഒട്ടിച്ചിന്നും സംരക്ഷിച്ചുവരുകയാണ്.

കിളികാഷ്ഠം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി മുറിയിലേക്ക് കയറി, ശ്രീമതി സീരിയല്‍ സീരിയസ്സിലാണ്, റിമോട്ടെടുത്ത് ടീവിയുടെ വോളിംങ്ങ് കുറച്ചു, അവളുടെ മുഖത്ത് സീരിയല്‍നായികയെപ്പോലെ ഭാവമാറ്റത്തിന്‍റെ വേഷപകര്‍ച്ചകള്‍..
എടീ ! നിനക്ക് ജീവിതത്തിലേറ്റവും കൂടുതല്‍ മാനസികപിരിമുറക്കവും ടെന്‍ഷും തോന്നിയ ടെസ്റ്റ് ഏതായിരുന്നൂ..
ഇതു ചോദിക്കാനാണോ ടീവിയുടെ സൗണ്ട് കുറച്ചത് , അവളുടെ മുഖത്ത് പുച്ഛഭാവം.
നീയുത്തരം പറ..
അത് .. എന്‍റെ sslc ഫൈനല്‍ എക്സാം
നീയൊന്നുകൂടി ആലോചിച്ചേ..

ഓ ! കൂടുതലൊന്നും ആലോചിക്കാനില്ല
അവള്‍ ടീവിയുടെ വോളീയം കൂട്ടി.
എടീ ഡ്രൈവീംങ്ങ് ടെസ്റ്റ് ദിവസമല്ലേ നീ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചത്..
ങാ ! ശരിയാണല്ലോ
അവളുടെ മുഖത്ത് പരസൃപുഞ്ചിരി,
മതി അതുമതി

ഞാന്‍ വേഗം ഫേസ്ബുക്കെടുത്ത് കുത്തികുറിക്കാന്‍ തുടങ്ങി …
‘ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയത്തോടെയും വെപ്രാളത്തോടെയും സമീപിക്കുന്ന ഒരുകാരൃമാണ് ഡ്രൈംവിംങ്ങ്പഠനം, എന്നാല്‍ അതൃാവശം വണ്ടിയോടിക്കാന്‍ പഠിച്ച് ലൈസന്‍സ് കിട്ടികഴിഞ്ഞാലോ , പിന്നെ പാവം പുരുഷപ്രജകള്‍ ശ്രദ്ധിച്ചും ഒഴിഞ്ഞുമാറിയും ക്ഷമിച്ചും പോവുന്നതുകൊണ്ട് വലിയ തട്ടുകേടില്ലാതെ ഇവര്‍ വണ്ടിയോടിച്ചുപോവുന്നൂ.
മറ്റൊര് കൗതുകരമായ വസ്തുത സ്ത്രീകളുടെ കല്യാണക്കാരൃവും ഇതുപോലെ തന്നെയാണ് എന്നുളളതാണ്’ .

By ivayana