രചന :- ബിനു. ആർ.
മാനത്തെ വാഴത്തോപ്പിൽ
ചിരപരിചിതരെന്നുതോന്നുന്നവരെല്ലാം ഭൂമിയിൽ
അകാലത്തിൽ മരിച്ചുപോയവരെന്നു നാം തിരിച്ചറിയണം… !
വൈറസ്സാകും കൃമികീടങ്ങളെല്ലാം
നമ്മുടെ കണ്ണാകുംഭൂതക്കണ്ണാടിയിലൂടെ
മാനത്തു ചിതറിത്തെറിക്കുന്നതുകാണാം
വാഴപ്പേനുകൾ പോൽ…!
അകലങ്ങളിൽകാണുംമേഘ
വർണജാലങ്ങളെല്ലാം,
വാഴത്തോപ്പുകൾ, തകർത്തുവരുവാൻ
മേഘഘനജലങ്ങൾ പൊഴിക്കുവാൻ
കാത്തിരിക്കുന്നുണ്ടെന്നു തോന്നും… !
ഭൂമിയുടെയിങ്ങേ,യങ്ങേ ലോകത്തുനിന്നും
നാനാജാതി അപരിചിതരാം
വർണ്ണമതസ്ഥരെല്ലാം, സ്വർഗ്ഗനരക
കവാടമെല്ലാംതുറക്കുന്നതും, അതില-
ടുക്കിയടുക്കി വയ്ക്കപ്പെട്ട്
മോക്ഷതീരങ്ങളിലേക്കെത്തപ്പെടുന്നതും കാത്തിരിക്കുന്നൂ… !