രചന : ☆അമിത്രജിത്ത്●

അന്നായിരുന്നു അത് സംഭവിച്ചത്. അതൊ രിക്കലും അവരിൽ സംഭവിക്കരുതെന്ന് വരെ ചിന്തിച്ചും പ്രാർത്ഥിച്ചും നടന്ന വരുണ്ടാ കാം. ആ സംഭവം നടന്നത് ഒരു പെരുന്നാൾ പിറ്റേന്ന്, അവരുടെ ദാമ്പത്യവല്ലരിയിൽ പിറന്ന പെൺകുഞ്ഞിനെ അവൻ തന്റെ മടിയി ലിരുത്തി കൊഞ്ചിച്ച് കൊണ്ടിരിക്കവെ, ആ കുരുന്ന് അവന്റെ താടിരോമങ്ങളിൽ തടവിത്തലോടി ഒരുപാട് മുത്തങ്ങൾ ഇരു കവിളിലും മാറി മാറി നല്കി കൊണ്ടിരുന്നു.

അവന്റെ മനസ്സിൽ ആ കുരുന്നിനോടുള്ള സ്നേഹവാത്സല്യങ്ങൾ കൂടി കൊണ്ടിരിക്ക യായിരുന്നു. ഓർക്കാപുറത്ത് വന്ന് പതിച്ച ഉൽക്ക കണക്കെ അവൻ സ്തബ്ധനായി.
പിഞ്ചിളം മനസ്സിലെ നോവിനാൽ ഉദിച്ചുയർന്നതാകാം കുഞ്ഞിന്റെ നാവിന്റെ ചലനം.
അവൾ, അവനോട് ചോദിച്ചു: “പപ്പാ എന്നെ മറക്കുമോ ?

ആ വാക്കിന്റെ ഞെട്ടലിൽ നിന്ന് ഉണരുന്ന മുന്നേ, ആ നാവിന്റെ തീക്ഷണത അന്വർത് ഥമായി തീർന്നിരുന്നു. അവന്റെ കരവലയ ത്തിലമർന്നിരിക്കുമ്പോഴും കുഞ്ഞിളംകൈകൾ താടിയിലൂടെ ഇഴയുന്നുണ്ടായിരുന്നു.

കാലത്തിന്റെ കരുതിവെപ്പിനെ കുഞ്ഞിളം
നാവിലൂടെ പെയ്തിറക്കിയതവളോ, അതോ പൈതലിന്ന് ദേവ കൃപാവരമായി സിദ്ധിച്ചതോ, ഓമനത്തം വിട്ടുമാറാത്ത പെൺകനിയുടെ നാവിന്റെ മൂർച്ഛ അത്രമേ ൽ ശക്തമായിരുന്നു.

ഒന്നുമറിയാത്ത പൈതലിൻ ഭാഷ നെഞ്ചകത്തിലെ നെരിപ്പോടായി ശേഷിക്കവേ,
ഒരു വാക്കുമുരിയാടാതെ വാക്കിന്റെ വില തേടി അവൻ നിരത്തുകളിലൂടെ അലഞ്ഞു നടന്നു.
— ശുഭം —

അമിത്രജിത്ത്

By ivayana