രചന : രാജൻ അനാർകോട്ടിൽ
കൂടുകൂട്ടുന്ന
ചില്ലകൾ നോക്കു നീ,
മഞ്ഞും,മഴ,വെയിൽ-
നാളങ്ങളേൽക്കാതെ
ആ കൊച്ചുചിറകുകൾ
മൂടിപ്പുതച്ചു
ചെറുമേൽക്കൂര
മക്കൾക്ക് പണിയുന്ന
വേളയിൽ..!
എന്നോ
തനിച്ച് പറന്നൊരാ
വാനവും,
എങ്ങോ തനിച്ചായ്
കഴിഞ്ഞൊരാ
കാലവും,
അമ്മതൻ നെഞ്ചിലെ
ചൂടേറ്റ നേരവും,
അമ്മതൻ കണ്ണിലെ
കരുതലിന്നാഴവും,
പിടയുന്ന ചിന്തയും,
ഇടറുന്ന മന്ത്രവും,
ഒരു ഗദ്ഗദത്തിനാൽ
വരളുന്ന കണ്ഠവും;
ഇനിയുള്ള നാളുകൾ
ഇനിയും നിനക്കായ്
അകലാതിരിക്കട്ടെയെന്നു
ഞാനുരുവിടാം..!!