Rajasekharan Gopalakrishnan
സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്ക് നേതൃത്വം നൽകിയ കുറെ ലോകാരാധ്യരായ മഹത് വ്യക്തികളും, സ്വാതന്ത്ര്യാനന്തരഭരണകാല-ഘട്ടത്തിൽ ഏകദേശം 50 കൊല്ലക്കാല-ത്തോളം ഈ രാജ്യത്തിൻ്റെ ഭരണം നിർവ്വഹി-ച്ചവരും, ഇന്ത്യയെന്ന വലിയ ദരിദ്രരാജ്യത്തിന്
ലോകരാഷ്ട്രങ്ങളുടെയിടയിൽ മഹനീയമായ
ഒരു സ്ഥാനം നേടിത്തന്നിട്ടുണ്ട്.
ദേശീയവും, അന്തർദ്ദേശീയവുമായ പ്രശ്നങ്ങളിൽ അവർ സ്വീകരിച്ച നയങ്ങളാണ്, ഇന്ത്യയെ ലോകരാഷ്ട്രങ്ങ-ളുടെയിടയിൽ ആദരവിൻ്റെ ശ്രദ്ധാകേന്ദ്രമാ-ക്കിയത്.
മനുഷ്യത്വത്തിൻ്റെയും, തുല്യതയുടെയും വിശാലവീക്ഷണമുള്ളവരായിരുന്നവർ.
വിശ്വമാനവികതയ്ക്കു വേണ്ടി ഉറച്ച നിലപാടെടുത്തവർ.
പൗരാണിക ഇന്ത്യയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ആധുനിക കാഴ്ചപ്പാടുള്ള വരായിരുന്നു.
അവരാരും, ലോകസംസ്കാരത്തിൻ്റെ ‘കുത്തക ‘ പൗരാണിക ഇന്ത്യക്കു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന പിടിവാശിക്കാരായി രുന്നില്ല.
അതിൻ്റെ പേരിൽ ലോകജനതയ് -ക്കിടയിൽ വിദ്വേഷം പരത്താനും, വിഭാഗീയത ഉണ്ടാക്കാനും ശ്രമിച്ചതുമില്ല.
ഇന്ന് ലോകത്ത് വൻശക്തികളെന്നും, ഏറ്റവും പരിഷ്കൃതസംസ്കാരത്തിൻ്റെ ഉടമകളെന്നും അറിയപ്പെടുന്ന എല്ലാ രാഷ്ട്ര- ങ്ങളും, അവിടുള്ള ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരെ വാഴ്ത്തിപ്പാടുന്നു.
മിക്കവാറും ഈ വികസിതരാജ്യങ്ങളിലെല്ലാം
ഭരണത്തിൻ്റെയും, മറ്റു രാജ്യപ്രവർത്തന ങ്ങളുടെയും ചുക്കാൻ പിടിക്കുന്നത് ഇന്ത്യൻ വംശജരാണ്.
ഇന്ത്യൻ കുടിയേറ്റക്കാർ കുടിയേറിയ രാജ്യങ്ങളിൽ ‘രാമരാജ്യമോ ‘, ‘വർണ്ണാശ്ര – മമോ ‘ കെട്ടിപ്പടുക്കാനല്ല അവർ ശ്രമിച്ചത്!
അവർ കൂടുതൽ വെളിച്ചവും, ശുദ്ധവായുവും ശ്വസിച്ച് ആധുനികകാല-ത്തിനു യോജിച്ച വിശ്വപൗരന്മായി മാറുക -യാണുണ്ടായത്.
അതാതിടങ്ങളിലെ ആധുനികവും പരിഷ്കൃതവുമായ ജനാധിപത്യവ്യവസ്ഥ-യുടെ ഭാഗമാകുകയും സ്തുത്യർഹമായ സംഭാവനകൾ ചെയ്യുകയാണുമുണ്ടായത്.
ഇന്ത്യക്കും ലോകത്തിനും അഭിമാനകരമായ
ഈ കുടിയേറ്റക്കാരെല്ലാം സർവ്വാത്മനാ വിദേശിയർക്ക് സ്വീകാര്യരായതിനു പ്രധാന കാരണം ഗാന്ധിജിയേയും, നെഹ്രുജിയേയും
പോലുള്ള നേതാക്കൾ ലോകജനതയുടെ കണ്ണിലും, മനസ്സിലും വരച്ചുവച്ച ഇന്ത്യയുടെ മഹത്തായ രൂപമാണ്.
അവരായിരുന്നു ഇന്ത്യയുടെ പ്രതിച്ഛായ.
ആധുനിക പരിഷ്കൃത ഇന്ത്യൻ സംസ്കാരത്തിൻ്റെ മുഖമുദ്രയും.
ഇന്ത്യൻ കുടിയേറ്റക്കാരുടെ സ്വാധീനവും, പ്രാധാന്യവും വിദേശരാജ്യങ്ങളിൽ വർദ്ധിച്ച ഇക്കാലത്ത്, ഇന്ത്യയിൽ സംഭവിക്കുന്ന ജനാധിപത്യവിരുദ്ധപ്രവണതകൾ
ലോകരാഷ്ട്രങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നത് തികച്ചും സ്വാഭാവി -കമാണ്.
ഈ 21-)0 നൂറ്റാണ്ടിൽ ,’ഒരു ആഗോളഗ്രാമ-മായും ‘, ‘ഒരു തുറന്നകമ്പോളമായും ‘,
‘സൈബർ വിരൽതുമ്പിൽ ലോകവാസികൾ മുഖാമുഖം കണ്ടു സംവദിക്കുന്ന ഒരു മുറിയായും ‘, ലോകം ചുരുങ്ങിപ്പോ-കുമ്പോൾ, എന്തു ദേശീയം? എന്തു അന്തർദ്ദേശീയം?
ഗായികയായ റിഹാനയും, ഗ്രേറ്റതുൻ -ബർഗ്ഗും, കമലാഹാരിസ്സിൻ്റെ മരുമകളും, കാനഡയിലെ ട്രൂഡോയും… പോലുള്ള ലോകത്തറിയപ്പെടുന്നവർ, ഇന്ത്യയിലെ കർഷകസമരത്തെ അനുകൂലിച്ച് അഭിപ്രായപ്പെടുമ്പോൾ, അത് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലാണെന്ന് വിളിച്ചുകൂവി സ്വയം പരിഹാസ്യരായി മാറണോ നാം?
ലോകത്തിൻ്റെയാകെ ശ്രദ്ധ ആകർഷിച്ച ഒരു വമ്പൻ ജനാധിപത്യവിരുദ്ധ നടപടി – യുടെ പ്രത്യാഘാതമാണ് ഇപ്പോൾ തുടരുന്ന
കർഷകസമരവും, അടിച്ചമർത്തലും.
കുറ്റപ്പെടുത്തലിൻ്റെ കൂടുതൽ വിരലുകൾ അന്താരാഷ്ട്രസമൂഹം ഇന്ത്യയുടെ
ഭരണാധികാരികൾക്കു നേരേ ചൂണ്ടുന്നതിനു മുൻപ്, കർഷകരോട് രമ്യതയിലെത്തുന്നതാണ് നല്ലത്.