കാസര്‍കോട് സ്വദേശി സലാലയില്‍ മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. സലാല തുംറൈതിലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെറുവത്തൂര്‍ കൈതക്കാട്ടെ അബ്ദുര്‍ റസാഖ് ആണ് ദാരുണമായി മരിച്ചത്. 54 വയസാണ് ഇദ്ദേഹത്തിന്. 10 വര്‍ഷത്തിലധികമായി അവിടെ തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. മൃതദേഹം സലാല സുല്ത്വാന് ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോവാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി. ഭാര്യ: നസീമ. മക്കള്‍: റിയാസ്, നവാസ്, നസീബ്.