രചന :രാജേഷ് .സി.കെ ദോഹ ഖത്തർ
പറന്നു പറന്നു പറന്നു ശലഭം
കണ്ണനെ കാണുവാനായ്…
ഗോപികമാർ …ചൊല്ലീ
വൃന്ദാവനത്തിൽ ഇല്ല
അമ്മയശോധ ചൊല്ലി
വീട്ടിലിരുന്നു കണ്ണൻ
വെണ്ണ കഴിച്ചീടുന്നു
കളിച്ചിടുന്നു മനസ്സിൽ
പാറിപ്പറന്നു ശലഭം
ഊഴിയിൽ എല്ലാടത്തും
ആരോ ചൊല്ലി … ആ കുറുമ്പൻ
ഗോക്കൾക്കിടയിലായി
വേണു ഊതി നിന്നീടുന്നു
പാറി പാറി തളർന്നു ശലഭം
ഇരുന്നൊരു പുഷ്പത്തിലായ്
ഉറക്കെ കരഞ്ഞു നോക്കി
ഭക്തിയായ് കണ്ണടച്ചു
കേൾക്കുന്നു വേണുനാദം
വേണു ഊതിനിന്നീടുന്നു
മനസ്സിലായ് ഉണ്ണിക്കണ്ണൻ
കൃഷ്ണ കൃഷ്ണ എന്നുറക്കെ,
ശലഭം ഭജന ചൊല്ലി
ശലഭം ഉറക്കെ ചൊല്ലി
കണ്ണൻ മനസ്സിലുണ്ട്.. !
പൂന്താനം ചിരിച്ചിരിക്കാം
വേണ്ടയിനി മക്കൾ കൃഷ്ണ..
പറന്നു പറന്നു പറന്നു ശലഭം
കണ്ണനെ കാണുവാനായ്…
വേണു ഊതി നിന്നീടുന്നു
മനസ്സിലായ് ഉണ്ണിക്കണ്ണൻ.