അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇന്‍ഹേലറുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞന്‍ രംഗത്ത്. പ്രൊഫസര്‍ നദ്രി ആബര്‍ ആണ് ഈ അത്ഭുത ഇന്‍ഹേലര്‍ കണ്ടുപിടിച്ചത്.

ടെല്‍ അവീവ് സൗരാസ്കി മെഡിക്കല്‍ സെന്ററില്‍ ഇന്‍ഹേലര്‍ പരീക്ഷിച്ച 30 രോഗികളില്‍ 29 പേരും വൈറസില്‍ നിന്ന് അതിവേഗം സുഖം പ്രാപിക്കുകയും മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുകയും ചെയ്തു.ഇന്‍ഹേലറിന് 96 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പരീക്ഷണം വിജയിച്ച ശേഷം ‘അത്ഭുത കണ്ടുപിടുത്തം’ എന്നാണ് നദ്രി ആബര്‍ ഇതിനെ വിശേഷിപ്പിച്ചത്.എക്സോസോമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഉപകരണമാണിത്, ഇത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തി വൈറസിനെ ഇല്ലാതാക്കുമെന്നും നദ്രി പറയുന്നു.ഈ ഉപകരണം പൊതുജനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ ആരോഗ്യ അധികാരികള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും നദ്രി പറഞ്ഞു.

By ivayana