ദുബായ്: കോവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്‌എ) പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളുമായി 15 മിനിറ്റില്‍ കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ക്ക് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പോലും രോഗ വ്യാപനം തടയുന്നതിനായി 10 ദിവസത്തെ ക്വാറൻറ്റീനിൽ കഴിയേണ്ടതാണ്. അതേസമയം രോഗ ലക്ഷണം ഉണ്ടങ്കില്‍ തീര്‍ച്ചയായും കോവിഡ് ടെസ്റ്റിന് വിധേയമായിരിക്കണം.
രോഗം നിര്‍ണ്ണയിക്കപ്പെട്ടാല്‍ മുന്‍കരുതല്‍ നടപടിയെന്നോണം കുടുംബാഗങ്ങളോടും സുഹൃത്തുക്കളോടും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹ പ്രവര്‍ത്തകരോടും വിവരം അറിയിക്കണം. ക്വാറൻറ്റീന്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും മറ്റുള്ളവരുമായി ബന്ധപ്പെടുകയോ സന്ദര്‍ശകരെ സ്വീകരിക്കുകയോ ചെയ്യരുത്. അസുഖം ബാധിച്ചവര്‍ പ്രത്യേകം ടോയ്ലറ്റുകള്‍ ഉപയോഗിക്കണം.ശരീരത്തിലെ താപനില പരിശോദിക്കാനുള്ള തെര്‍മോ മീറ്റര്‍ അടക്കമുള്ള പ്രഥമ ശ്രുശ്രൂഷ കിറ്റുകള്‍ ഉപയോഗിക്കുക. മാറാ രോഗികളും 60 കഴിഞ്ഞവരും യാതൊരു കാരണവശാലും രോഗികളുമായി ബന്ധപ്പെടാന്‍ അനുവദിക്കരുത്.