രചന : സതി സുധാകരൻ

ആറു മാസപ്പുലരി വിരിഞ്ഞെ
പട്ടുക്കുട നീർത്തി നിവർന്നേ
മുത്തുമാല കോർത്തു മിനുക്കി
അഡ്ഡിലാക്കി മാറിലണിഞ്ഞേ.

കിഴക്കുണരും പക്ഷി ചിലച്ചേ
ആറു മാസപ്പൂവു വിടർന്നേ
വെള്ളിമലക്കുന്നിറങ്ങി
മണവാട്ടിയായ് ,
കിഴക്കൻ കാറ്റൊഴുകി വരുന്നേ

ചെങ്കതിരോൻ ചുണ്ടു ചുവപ്പിച്ചേ
പുഞ്ചിരിച്ചു പുതുമഴ വന്നേ
പൂനിലാവു കുളിരണിയിച്ചേ
ആശകളും കോരിനിറച്ചേ!

കൂട്ടരുമൊത്താടിരസിക്കാൻ
മലയാളി മങ്ക ചമഞ്ഞേ
പട്ടുചേല ചുറ്റി ഒരുങ്ങി
കാമുകനെ നോക്കി ഇരുന്നേ.

സതി സുധാകരൻ

By ivayana