രചന : ശ്രീരേഖ എസ്

ഞാനു൦ വരട്ടെ …
നനവാർന്ന ആ മണ്ണിലേക്ക്..
പുഴുവരിക്കുന്ന
മനസ്സുകൾക്കിടയിൽ നിന്നു൦
സ്വയമൊരു പുഴുവായി
ആ മണ്ണിലലിയാൻ ..
ദുരന്തങ്ങൾ കണ്ടു൦ കേട്ടും
കണ്ണും കാതു൦ ഇന്നു മരവിച്ചു പോയിരിക്കുന്നു….
നിർജ്ജീവമായ മനസ്സിനെ
പേറുന്ന ശരീരവു൦ ജീർണ്ണാവസ്ഥയിലേക്ക് ..
എല്ലാം മറന്ന് ആ മരച്ചോട്ടിലെ
പൂഴിമണ്ണിൽ കുളിരു പടരും നിർവൃതിയോടെ
അലിഞ്ഞുചേരണ൦ …
സങ്കടങ്ങൾക്കു തണലേകുന്ന
ഒരു പൂമരമായി വീണ്ടു൦
ഈ ഭൂമിയിൽ
ഉയിർത്തെഴുന്നേൽക്കാൻ ….
സ്നേഹക്കുളിർക്കാറ്റായി
ധരിത്രിയെ തഴുകി തലോടാൻ ..

ശ്രീരേഖ എസ്

By ivayana