ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ദൈവം കരുതലിൽ കരങ്ങളേകി
ഭൂവിലേക്കയച്ചു തൻ പ്രതിബിംബത്തെ
ഭൂമിയിലെ മാലാഖാമാരായി മാറ്റി മുറിവേറ്റു നീറുന്ന മനസിനു കാവലായ്

കുഞ്ഞുനാളിൽ വേദനയോടെ അമ്മതൻ കരങ്ങൾ പിടിച്ചു പോയാ ആശുപത്രിക്കുളിൽ.
അമ്മയുടെ കരങ്ങൾ വിടുവിച്ചു കൊണ്ടുപോയാ മറ്റൊരു നനുത്ത കരങ്ങൾ ഞാൻ ഓർക്കുന്നു ഇന്നും.
അമ്മ ചൊല്ലി അതും മറ്റൊരമ്മ തന്നെയെന്നു
അന്നുകേട്ടാദ്യമായി നേഴ്സ് എന്ന വാക്കു
പിന്നെ മറന്നില്ല ഇന്നുവരെ ഒരിക്കലും.
അന്നു മുറിവു കെട്ടവെ വേദന തെല്ലും അറിയിക്കാതെ.
തൂവെണ്മതൂകുമാ പുഞ്ചിരി സമ്മാനിച്ചു.
എന്റെ മനസിലും പതിഞ്ഞു ആരൂപം
അമ്മ ചൊന്നതുപോലെ അമ്മയെ പോലെ..
തിരിഞ്ഞു നിന്നു ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ നന്ദി സൂചകമായി.
അന്നുമുതലേ മനസിൽ കോറിയിട്ടോ രായിരം നന്ദി വചസുകൾ..
പിന്നെയും കണ്ടു ഞാൻ പലകുറി ആ രൂപം
വേദനയോടെ ചെന്നപ്പോളൊക്കെയും.

സ്വ ജീവനേക്കാൾ മറ്റുള്ളവരെ കരുതുന്ന
ദൈവ തുല്യമാം മാനസം.
പിന്നെ കണ്ടതോ ഞാനൊരമ്മ ആകും മുന്നേ
ലേബർ റൂമിലെ വൈകാരിക നിമിഷങ്ങളിൽ എൻ അമ്മയായി, സോദരിയായ്, ആത്മ മിത്രമായി.. അങ്ങനെ അങ്ങനെ വേഷപ്പകർച്ചകൾ..
എന്നോമനെയെ ഞാൻ തൊടും മുന്നേ അമ്മയെപോൽ ചേർത്തുവച്ചൊരാ കരങ്ങൾ..
എങ്ങനെ മറക്കും ഞാൻ എൻ പ്രിയ സോദരി നിന്നെ..
നന്ദിയോടെ സ്മരിക്കുന്നു ഓരോ മാലാഖമാരെയും..

By ivayana