രചന : ഷൈല കുമാരി

കരൾനൊന്തു പിടയുമ്പോൾ
തിരക്കൈകളാലെന്നും
തീരത്തണഞ്ഞിട്ട് കടൽ
കരയെ പുണർന്നങ്ങു നിൽക്കും

അകതാരിലായിരം സാന്ത്വനമൊളിപ്പിച്ച്
തിരയാകും പെൺമണി
കടലിനെ ചുംബിച്ചു നിൽക്കും
ആകാശത്തത് കണ്ട്

കൊതിപൂണ്ട് ദിവാകരൻ
കൺചിമ്മി മെല്ലെ ചിരിക്കും
ഉള്ളിൽ ചുടുനെടുവീർപ്പൊന്നുയരും
പിരിയുവതെങ്ങനെ നിഴലുകളേ

നിങ്ങൾ പിരിയാതെ കൂടെ നിൽക്കുമ്പോൾ
കരയുവതെങ്ങനെ നയനങ്ങളേ
നിങ്ങൾ തുളുമ്പാതെ ചാരെ നിൽക്കുമ്പോൾ
മായ്ക്കുവതെങ്ങനെ ഓർമകളേ

നിങ്ങൾ നെഞ്ചിനുള്ളിൽ കുടിയിരിക്കുമ്പോൾ
പറയുവതെങ്ങനെ.. പിരിയുവതെങ്ങനെ
പ്രണയമേ നിന്റെ പിൻവിളി കേട്ടിടുമ്പോൾ ഞാൻ.

ഷൈല കുമാരി

By ivayana