രചന : ഷിബുകണിച്ചുകുളങ്ങര.

യശോദാമ്മ തിരഞ്ഞു നടക്കുന്നു
മായക്കണ്ണനേ അയ്യോ കണ്ടതുമില്ലാ
സന്താപമോടെ തിരയുമ്പോളതാ
വൃന്ദാവനത്തിലൊരു മുരളീ ഗാനം
പതിയേ കുറുവടിയൊന്നതേന്തി
പിന്നാമ്പുറേ ചെന്ന്നില്ക്കുന്നേരമയ്യാ
മുരളീരവധ്വനിയിൽ മതിമറന്നാടുന്നു
പൂക്കളും ശലഭങ്ങളും കണ്മണികളും
ശാസിക്കുവാൻ വന്നമ്മയൊന്നപ്പോഴേ
കണ്ണന്റെ കുറുമ്പ് കണ്ട് ചിരിച്ചു പോയീ
മാനത്തേ മഴത്തുള്ളിപിടിവിട്ടുവരും നേരം
അമ്മയുമറിഞ്ഞു പ്രകൃതി തൻ പ്രേമം
വേണ്ടാത്ത ചിന്തയാൽ കണ്ണനേക്കാണണ്ടാ
സ്നേഹക്കടലാണിന്ന് അമ്മ തൻ ശാസന.

ഷിബുകണിച്ചുകുളങ്ങര.

By ivayana