ഹൃദയം യാത്ര ചെയ്തു എന്നിൽ നിന്നും
നിന്നിലേക്കുള്ള ദൂരം കുറയ്ക്കുമ്പോൾ
എന്റെ ഹൃദയം മിടിക്കുന്നത് കാണുന്നുണ്ട്
ആകാശത്തിന്റെ അതിവിശാലതയിൽ
ഞാനിരിപ്പുണ്ട് ഒരു നക്ഷത്രത്തിളക്കമായ്.
ഇനിയും പറക്കുവാൻ ഭൂതലങ്ങൾ ബാക്കി
നന്മയുടെ ഹൃദയങ്ങൾ ആകാശത്തേക്ക്
പുഷ്പവൃഷ്ടി നടത്തുമ്പോൾ ഭൂമിയിൽ
സന്മനസ്സുള്ളവർക്കു സമാധാനവും
അല്ലാത്തവർക്ക് യുദ്ധകാഹളവും.
സ്നേഹത്തിന്റെ ചിറകുകൾക്ക് വേഗതയും
സ്വപ്നങ്ങളും, പിന്നെ ഹൃദയമിടിപ്പും.
നിനക്കെത്ര ഹൃദയമുണ്ട് എന്ന് ചോദിക്കാൻ
വെമ്പൽ കൊണ്ടതും, പറന്നുയരാനും
എനിക്കൊരു ഹൃദയമുണ്ടെന്ന ഉത്തരം.
മനസ്സിൽ ശരവേഗത്തിന്റെ ഇരമ്പലുകൾ
ആകാശത്ത് മാലാഖമാർ പറന്നു വരുന്നുണ്ട്
കടലുകൾ താണ്ടി വിതുമ്പുന്ന ഹൃദയങ്ങളായ്
താഴെ കാത്തിരിക്കുന്നവർ
ആനന്ദകണ്ണീർ പൊഴിക്കുമ്പോൾ വീണ്ടും പറക്കാൻ മോഹം.
സന്മനസ്സുള്ളവർ കൈയുയർത്തട്ടെ … MR