രചന : പിരപ്പൻകോടൻ സുരേഷ്
ഇമ്പത്തിലോമനപ്പാട്ടൊന്നു കേൾക്കാൻ
ആ മടിത്തട്ടിൽ മയങ്ങികിടക്കുവാൻ
നിത്യവും തേടിത്തിരയുന്നു ഞാനെൻെറ
ഓർമ്മക്കുടിലിൻെറയങ്കണ വീഥിയിൽ
പ്രേമഭാവത്തി്ന്റ വാർമഴത്തുള്ളിയായ്
പ്രാണനിലായിരം താരകംപോലമ്മ
വിശ്വം വിരാജിച്ച ലാളിതയാണമ്മ
അശ്രുപുഷ്പങ്ങളാലാർപ്പിതമർച്ചന
പാതിമയക്കത്തിലെത്തുമമ്മ പിന്നെ
കാവലായ് ഓരേയിരിയ്ക്കുമമ്മ
മാഞ്ഞില്ലയാമടിത്തട്ടിലെ പൊന്നിടം
കുട്ടൻെറ പുന്നാരത്തൊട്ടിലാമാമിടം
സ്നേഹനേദ്യങ്ങളാലെങ്ങുമെവിടെയും
ജന്മസാഫല്യത്തിനീണം പകർന്നൊരെ-
ന്നമ്മയനന്തതതേടി പറന്നുപോയ്
അശ്രുപുഷ്പങ്ങളാലാർപ്പിതമർച്ചന.
എന്റെ അമ്മ,എന്റെ ഗുരുനാഥ..രാധമ്മസാർ(പിരപ്പൻകോടിന്റെ സാർഅമ്മ).സ്നേഹവാരിധിയായ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ടു ഇന്നേയ്ക്കു വർഷം ആറാകുന്നു. പ്രാർത്ഥനയോടെ..