ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍
ഭ്രാന്തനല്ല ഞാന്‍ പൊട്ടിച്ചിരിക്കുവാന്‍
കാട് താണ്ടി മലകളും താണ്ടി ഞാന്‍
കല്ലുരുട്ടി കയറ്റാന്‍ പടിച്ചില്ല .
.
മൌനമേഘങ്ങള്‍ ചിരിതൂവി നില്‍ക്കവേ
നിശ കരിമ്പട ചൂടിനാല്‍ വാടുന്നു .
ഒറ്റാലു തീര്‍ക്കുന്നു തെരുവിനോരത്ത് ,
ചതചുട്ട തീയില്‍ പിടയുന്നു യവ്വനം .
.
കൊഴിയും സുമങ്ങള്‍ ചിരിതൂവി ഞെട്ടറ്റു –
ധരയില്‍ വീഴുന്ന വേളയില്‍ വേപദു .
വിറയാര്‍ന്ന കൌമാര പദമിടറവേ
ചുടലക്കളത്തിന്‍റെ അഗ്നികാളlല്‍.
.
സൂര്യതേജസ്പോല്‍ വദനം പ്രകാശിതം
സഹ്യസാനുപോല്‍ ഇട തൂര്‍ന്ന ധീഷയും .
കൃശ ഗാത്രം കിരാത ജെല്‍പ്പനം
പെരുമഴയില്‍ കുതിരാത്ത കരിമുണ്ടും .
.
കാമമോഹിയാം താതന്‍റെ നെഞ്ചില്‍ –
കൂര്‍ത്ത കല്ലുകള്‍ വാരിയെറിഞ്ഞു ഞാന്‍ .
ചോര കണ്ടു ആര്‍ത്തു ഹസിച്ചു ഞാന്‍
പേറ്റുനോവില്‍ പിടയും ബാല്യത്തിന്‍റെ
ആര്‍ത്തനാദമെന്‍ സിരയഗ്നിയാക്കിയോ
തണല്‍ തരേണ്ട പടുമരമിങ്ങനെ
പുരമേല്‍ ചാഞ്ഞതിന്‍ കടയറുത്തന്നു ഞാന്‍
ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍
ഭ്രാന്തനല്ല ഞാന്‍ പൊട്ടിച്ചിരിക്കുവാന്‍ .

.
ചുണ്ടുകൊണ്ട് സമരം മെനഞ്ഞവര്‍
മേനിവിറ്റും ധനകൂട തീര്‍ക്കുന്നു
തെരുവിനോരത്തെ ശ്വാനജെന്മകങ്ങളെ
കണ്ടാര്‍ഷഭാരത സംസ്കാര ദാഹികള്‍
നീതിബോധം തേടിയലയവേ –
കൂകി ഞാനുച്ചത്തില്‍ ,
ഭ്രാന്തനല്ല ഞാന്‍ പൊട്ടിച്ചിരിക്കുവാന്‍
ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍ .

.
ജൈനനല്ല ഞാന്‍ ദിഗംബരനാകുവാന്‍
പാപിയല്ല ഞാന്‍ കൈകൂപ്പി നില്ക്കു വാന്‍ .
ഭ്രാന്തനല്ല ഞാന്‍ മതാന്ധത കാട്ടുവാന്‍
വേഷം കൊണ്ട് നീ ജാതി ചമച്ചവന്‍
നിന്‍ വേഷഭൂഷകള്‍ വൈരമുണ്ടാക്കുന്നു .
.
കണ്ണ് കെട്ടി വാണിടും തമ്പ്രാക്കള്‍ –
നീതി തേടിയലയുന്നു മാനുഷര്‍
കോള്‍മയിര്‍കൊണ്ട് കൂലി പറയുന്നു
കൈക്കൂലിയെന്ന് ചിലരുടെ രോദനം
ഭ്രാന്തനല്ല ഞാന്‍ കല്ലെറിഞീടുവാന്‍ .
.
കാട്ടില്‍ വാഴുവോര്‍ ഒരിറ്റു മണ്ണിനായി
കാക്കി സത്രങ്ങള്‍ തേടിയലയുന്നു .
അന്ധരല്ലേ കൌരവ പിന്‍മുറ
പാണ്ഡവനായി ഞാന്‍ ഒളിപ്പോര് ചെയ്യുന്നു .
വീരനല്ല ഞാന്‍ ഭ്രാന്തനുമല്ല –
നീതിതേടി തളര്‍ന്നൊരു യാത്രികന്‍ .
കോട്ടവാതിലില്‍ അരണികടഞ്ഞു ഞാന്‍
തീകായുവനല്ല മനസാക്ഷി കത്തിക്കുവാന്‍
ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍
ഭ്രാന്തനല്ല ഞാന്‍ പൊട്ടിച്ചിരിക്കുവാന്‍
.

.നാട്ടുമാവിന്‍റെ മൂട്മുറിച്ചതും
കാട്ടുമുല്ലച്ചെടി പൊട്ടിക്കരഞ്ഞതും
കൂട്കൂട്ടിയ കാക്കച്ചി തേങ്ങവേ
കാരിരിമ്പിന്‍റെ മഴു നിഴല്‍ വീഴ്ത്തവേ
കാട് നാടാക്കും കാട്ട്മൃഗങ്ങള്‍
വാക്ക് കൊണ്ട് പോരാടും കവയത്രിയെ
വേട്ടയാടി രസിക്കുവാന്‍ നോക്കവേ
ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍
ഭ്രാന്തനല്ല ഞാന്‍ പൊട്ടിച്ചിരിക്കുവാന്‍ .
.
ചാലടച്ച് നീര് പകുക്കുന്നു
വായുവും പിന്നെ വെള്ളവും പങ്കിടും
പെറ്റവയറിനെ തെരുവിലാക്കുന്നൊരീ
സത്പുത്രന്‍ വാഴുന്നൊരീ ഉലകം പടുതിരി
കല്ലുവെട്ടിയും മാറുപിളര്‍ത്തിയും –
കര്ക്കി ടകത്തില്‍ ബെലിത്തറ കെട്ടുന്നു
പോയകാല സ്മൃതി ഊട്ടിയുറപ്പിച്ചു
ഊറ്റം ചൊല്ലുന്നു ഊരിന്ന് ഉടയോര്
കല്ലെറിഞ്ഞു ഞാന്‍ പൊട്ടിചിരിച്ചു ഞാന്‍
ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍

(ഭ്രാന്ത …………)

അനില്‍കുമാര്‍പി ശിവശക്തി

By ivayana