രചന : പട്ടം ശ്രീദേവി നായർ

ആരുനീ ആരെന്നറിയാതെ
നിത്യവും,,,,
അരുമയായെത്തുന്ന
ആത്മ പക്ഷി….
പക്ഷി തൻ തൂവൽ
പൊഴിക്കുവാനാവാതേ
എൻ ആരൂഢമൊന്നിൽ
നീ കുടിയിരുന്നു……!
എൻ കിളിനാദം
പുറപ്പെടുവിക്കും
ആത്മാവിൻ
രോദനപ്പെൺ
കരുത്ത്…….!!!!!
പെൺ ശബ്ദമായോ?
പിൻ ശബ്ദമായോ?
പിൻ തലമുറക്കാരുടെ
പൊൻകരുത്തോ?

പട്ടം ശ്രീദേവി നായർ

By ivayana