രചന : ഉണ്ണികൃഷ്ണൻ, ബാലരാമപുരം
രാഗതാള പദാശ്രയം തുടു –
വികാര ഭാഷാ സമന്വയം.
ശ്രവണ സുന്ദര ശബ്ദമധുരിമ,
മനസ്സിനെ രസിപ്പിച്ചിടും.
സ്വരമതിങ്കലുതിർത്തിടും സുഖ-
സരസമാശയം തെളിനീര് പോൽ,
ദുഃഖ സംഘർഷഭരിതമാകുമവസ്ഥ,
കുളിര്കോരും മനസ്സിനെ.
അഴകെഴും നാദവിസ്മയത്താൽ,
ഇരകളിണകൾ സവിധത്തിൽ,
കരഗതം പൂകാനുതകിടും ഗീതി,
പണ്ടേ, സകല ജീവഗണത്തിനും.
തൗര്യത്രികങ്ങളെ കോർത്തിണക്കിയ,
‘താളമാം’ താത മേളത്തിൽ,
താത്ക്ഷണിക ‘ശ്രുതി’യാമമ്മയിൽ,
തുടിച്ചുയിർത്തിടുന്നത് സംഗീതം.
മായാ മാളവ ഗൗള രാഗത്തിലായ്,
ഹരിശ്രീ കുറിയ്ക്കുക സംഗീതം ഗ്രഹിക്കുവാൻ,
സരി ഗമ പധ നിസ
സനി ധപ മഗ രിസ .