Js Adoor
കേരളത്തിൽ ഒരു മുഖ്യമന്ത്രിമാരും ചെയ്യാത്ത പരസ്യധൂർത്ത് നടത്തി സ്വന്തം മുഖം മാത്രം കാണിക്കാൻ സർക്കാർ കടം വാങ്ങി ചിലവാക്കുന്ന കോടികൾ ഉണ്ടായിരുന്നുവെങ്കിൽ ആയിരം പേർക്ക് വീട് വെയ്ക്കാം.
പിആര്‍ഡി കൂടാതെ കിഫ്ബി പരസ്യത്തിനു നല്കിയത് 57.03 കോടി രൂപ.
ഒരു ഫുള്‍ പേജ് പത്രപരസ്യത്തിന് 95.41 ലക്ഷം രൂപയാണ് പിആര്‍ഡി നിരക്ക്.
അതായത് ഒരു ദിവസത്തെ മുഖപരസ്യം കൊണ്ട് മുപ്പത്തി അഞ്ചു പേർക്ക് വീട് പണിയാൻ സാധിക്കും.
പരസ്യങ്ങൾക്കുള്ള കമ്മീഷൻ ആർക്ക് കിട്ടുന്നു എന്നത് വൺ മില്ല്യൻ ഡോളർ ചോദ്യമാണ്.
കടത്തിൽമുങ്ങി കട്ടപ്പുറത്തിരിക്കുന്ന സംസ്ഥാനത്തു അനുദിനം കടം വാങ്ങി ഇങ്ങനെ മുഖ്യമന്ത്രി സ്വയം പരസ്യപെടുത്തുന്നത് രാഷ്ട്രീയ അശ്ലീലമാണ്.
ആധാർമികമാണ്.
അനീതിയാണ്..
അത് ഇടതുപക്ഷ രാഷ്ട്രീയമേ അല്ല.
മാർക്സിസവും കമ്മ്യുണിസവും അല്ല.
മോഡി ലൈനാണ്.
മൂന്നുലക്ഷം കോടിയോളം പൊതുകടത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിലാണ്.അതും ഇല്ലാത്ത കാര്യങ്ങൾ പറയാൻ.
കേരളത്തിലെ വിദ്യാഭ്യാസത്തിനു അന്താരാഷ്ട്ര നിലവാരം.
ആരോഗ്യത്തിൽ ഒന്നാമത്, എന്നൊക്കയാണ് കള്ളം പറഞ്ഞു പരസ്യപ്പെടുത്തുന്നത്.
ഇതു ബൂംറാങ്ങ് ചെയ്യും. പഴയ ഇന്ത്യ ഷയിനിങ് ക്യാമ്പയിൻ പോലെ.
പരസ്യകണക്ക് താഴെയുണ്ട്.
പാര്‍ട്ടി മുഖപത്രം ഫെബ്രു 17
പേജ്1 ഃ സഹകരണ വകുപ്പിന്റെ ഫുള്‍ പേജ് ജാക്കറ്റ് പരസ്യം.
പേജ്2 ഃ സപ്ലൈക്കോ അര പേജ്
പേജ് 2ഃ പൊതുവിദ്യാലയം
പേജ്10 ഃ കോവിഡ് വാക്‌സിന്‍ പരസ്യം
പേജ്11 ഃ ക്ഷീരമേഖലയിലെ നേട്ടം
പേജ്12 ഃ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ
ഉദ്ഘാടനം അരപ്പേജ്
പേജ്13 ഃ കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക്
പേജ്15 ഃ കേരള ഭാഗ്യക്കുറി അരപ്പേജ് കളര്‍
പേജ്16 ഃ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം അരപ്പേജ് കളര്‍
എല്ലാ പത്രങ്ങളിലും ഇതുതന്നെ അവസ്ഥ.
ഒരു ഫുള്‍ പേജ് പത്രപരസ്യത്തിന് 95.41 ലക്ഷം രൂപയാണ് പിആര്‍ഡി നിരക്ക്.
ദിവസേന ശരാശരി 4 പേജ് പത്രപരസ്യമാണ് നല്കുന്നത്.
മുന്‍നിര ചാനലിനു മാത്രം 5 ദിവസത്തെ പരസ്യത്തിന് 1.42 കോടി രൂപ.
അങ്ങനെ പത്തിരുപതു ചാനലുകള്‍.
പിആര്‍ഡി കൂടാതെ കിഫ്ബി പരസ്യത്തിനു നല്കിയത് 57.03 കോടി രൂപ.
കടം വാങ്ങി പരസ്യം കൊടുത്തു മാധ്യമങ്ങളെ ഇണക്കിയെടുത്തു അനുകൂലമാക്കുക എന്നതാണ് ‘ അടവ് നയം ‘.
പക്ഷെ അത് കടം എടുത്തു സർക്കാർ ചിലവിൽ നടത്തുന്നത് അധികാര ദുർവിനിയോഗവും ധൂർത്തും ഉത്തരവാദിത്ത രഹിതവുമാണ്.
ഇത്രമാത്രം ആത്മരതിയും നാർസിസവുമുള്ള മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഇല്ല.
ഒരൊറ്റ എൽ ഡി എഫ് /യു ഡി എഫ് മുഖ്യമന്ത്രിമാർ ഇതുപോലെ കടം വാങ്ങി നാർസിസ്റ്റായിട്ടില്ല.
വേറെ ഒരു മന്ത്രിയുടെ ഫോട്ടോ കാണിക്കില്ല. എല്ലാം പിണറായിമയം.
ബാക്കി ശൂന്യം.
ഇതു കേട്ടാൽ തോന്നും കേരളമുണ്ടാക്കിയത് തന്നെ ഇദ്ദേഹമാണന്ന്.
ഇദ്ദേഹതിന്നു മുമ്പ് കേരളത്തിൽ ‘ വികസനം ‘ ഉണ്ടായിട്ടേ ഇല്ല എന്ന്…!!
ജോലിയില്ലാതെ, വരുമാനം ഇല്ലാതെ, സാമ്പത്തിക വളർച്ച ഇല്ലാതെ ഇവിടുത്തെ യുവാക്കളും സാധാരണക്കാരും ചക്രശ്വാസം വലിക്കുകയാണ്.
പൊറുതിമുട്ടുകയാണ്.
ആത്മഹത്യചെയ്യുന്നു
റോം കത്തുമ്പോൾ നീറോ ചക്രവർത്തി വീണവായിക്കുന്നത് പോലെയാണ് അനുദിനം കടം വാങ്ങി കോടികൾ മുടക്കി സ്വന്തം മുഖം കണ്ടു അർമാദിക്കുന്നത്.
സർക്കാർ കടം വാങ്ങി തിരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് രാഷ്ട്രീയ കാപട്യമാണ്.
ഇനിയും ഇങ്ങനെ മുന്നോട്ടു പോയാൽ കേരളം ബംഗാളിനേക്കാളും ത്രിപുരയേകാട്ടിലും കഷ്ട്ടത്തിലാകും.
ബംഗാളിൽ തുടർഭരണത്തിന്റെ ബാക്കി പത്രമാണ് പട്ടിണി മൂലം പണി തേടി കേരളത്തിൽ എത്തുന്ന ലക്ഷകണക്കിന് ബംഗാളി പണിക്കാർ.
കേരളം മാറണം.
പഴയ തുടർച്ചകൾ അല്ല വേണ്ടത്.
പുതിയ തുടക്കങ്ങളാണ് വേണ്ടത്.
(ഷാഫി ഹസൻ)