മഞ്ജുളമാമൊരു സ്വപ്നം പോലെ
കണ്ണിനു മുന്നിൽ മലയാളം
കൊഞ്ചിവരുന്നു തഞ്ചമൊടെന്നും
തുഞ്ചൻ പാടിയ മലയാളം
അഞ്ചിതമോദം ആത്മാവിൽ പുതു-
അലകളിളക്കി പാറുമ്പോൾ
ചിന്തകളിങ്ങനെ ചഞ്ചലിതം
ചെറുചിത്ര രഥത്തിൽ പായുമ്പോൾ
മലയാളം മമ നാവിൻതുമ്പിൽ
മധുരിമയായി പൊഴിയുമ്പോൾ
മലയാളത്തിൻ തിരുമുറ്റത്തൊരു
പനിനീർ മലരായ് വിരിയേണം
നിന്നപദാനം പാടിക്കൊണ്ടൊരു
കുയിലായിവിടെ കൂടേണം
മലയാളം ജയ
മലയാളം ജയ
കേരളനാടേ….
മമ നാടേ….

ഇന്ന് ഫെബ്രുവരി 21..ലോകമാതൃഭാഷാദിനം
ഭാഷ വികാരമാകണം… മറ്റു ഭാഷ തലച്ചോറ് കൊണ്ടും… സ്വന്തം ഭാഷ ഹൃദയം കൊണ്ടും പഠിക്കുക… ലോകത്തെമ്പാടുമുള്ള എല്ലാ
മലയാളികൾക്കും മാതൃഭാഷാദിനാശംസകൾ.

ഷൈല കുമാരി .

By ivayana