രചന : രാജു കാഞ്ഞിരങ്ങാട്.

ചാരെ വരികയെന്നോമനെ
ശാന്തമായ് ചേർന്നു നിന്നിടാം
കനലുപോലനലുമാ ഹൃത്തിൽ
പ്രണയതീർത്ഥം തളിച്ചിടാം

ഒരു നിമിഷ,മമ്മതൻ വാത്സല്യമായ്
മാറിലെ പഞ്ചാമൃതമെന്നെയൂട്ടുക
പിന്നെ പ്രണയ പാരവശ്യത്താൽ
എന്നധര പീയൂഷം നുകരുക

വികാര പുഷ്പവനങ്ങളിൽ
രണ്ടു ശലഭമായ് നമുക്കു പറന്നിടാം
പൊള്ളും വേനനലിൽ ഞെട്ടറ്റുവീണ
രണ്ടു മഴത്തുള്ളിയായലിഞ്ഞു –
ചേർന്നിടാം.

രാജു.കാഞ്ഞിരങ്ങാട്

By ivayana