രചന :താഹ ജമാൽ.

ഇപ്രാവശ്യം കൂടി സഹിക്കണം
പെട്രോൾവില കൂടിയേക്കാം
എങ്കിലും
മണ്ണെണ്ണയടുപ്പ് തുടച്ചു വെക്കണം
അറക്കപ്പൊടിക്ക് വില കൂടിയേക്കാം
ഒരു ചാക്ക് ചിന്തേര് പൊടിയും വാങ്ങി വെയ്ക്കാം.
ഈ ഗ്യാസുകുറ്റി തിരികെകൊടുക്കുമ്പോൾ
കിട്ടുന്ന പണം കൊണ്ടു വേണം
ഒരു കുറ്റിയടുപ്പ് വാങ്ങാൻ
സൈക്കിളിനു വില കൂടും
തീർച്ച
ടോളുകളിൽ നിന്നും
ടോളുകളിലേക്ക് മാത്രം നമുക്ക് പണമടയ്ക്കാം.
ഞാനെൻ്റെ വണ്ടിയും
നീ നിൻ്റെ വണ്ടിയും വില്ക്കും
എനിക്കൊരു ലൂണാറും
നിന്നക്കൊരു ഹവായി ചപ്പലും വാങ്ങാം
ഇപ്രാവശ്യം കൂടി തരണം
കുറച്ചു പേരെ വഴിയാധാരമാക്കാനും
പിൻ വാതിലിൽ അകത്തുകടക്കാനും
കുറച്ചു പേരെ രാജ്യദ്യോഹികളാക്കാനുമുണ്ട്.
കൃഷിയായ പടങ്ങളിൽ
പുളി നിറച്ച്
തരിശാക്കാനുണ്ട്
കുറച്ചു കൂടി എഴുതിക്കൊടുത്ത്
ചിലരുടെ പള്ളമാത്രം വീർപ്പിക്കാനുണ്ട്.
ഇപ്രാവശ്യം കൂടി തരിക
രാത്രികാലത്ത് മാത്രം പ്രഖ്യാപിക്കുന്ന നയങ്ങൾക്കൊണ്ട്
കുറച്ചു കൂടി അന്ധകാരം നിറയ്ക്കാനുണ്ട്.

താഹ ജമാൽ

By ivayana