ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകൾ ഉപഭോക്താക്കൾക്ക് ഇനി യുട്യൂബ് വഴി 4കെ വീഡിയോകള്‍ കണ്ട് ആസ്വദിക്കാം. ഏത് റസലൂഷനിലുള്ള ഡിസ്‌പ്ലേയാണെങ്കിലും ഈ സൗകര്യം കിട്ടും. ഇതുവഴി 1080 പിക്‌സല്‍ (ഫുള്‍ എച്ച്ഡി) ഡിസ്‌പ്ലേ ഉള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണെങ്കിലും യൂട്യൂബില്‍ 4കെ വീഡിയോ കാണാം.
4കെ റസലൂഷന്‍ നേരത്തെ തന്നെ യുട്യൂബ് നല്‍കിയിരുന്നുവെങ്കിലും ഫോണുകളുടെ റെസലൂഷന്‍ അടിസ്ഥാനമാക്കിയാണ് ഇത് നല്‍കിയിരുന്നത്. 1080 പിക്‌സല്‍ റസലൂഷനിലുള്ള ഫോണില്‍ 4കെ വീഡിയോ കാണുമ്പോള്‍ ഫോണ്‍ സ്‌ക്രീനിന്റെ റസലൂഷനില്‍ മാറ്റമൊന്നുമുണ്ടാവില്ല. നേരത്തെ കണ്ടിരുന്ന പോലെ തന്നെയാണ് ഉണ്ടാവുക. എന്നാല്‍ കുറച്ചുകൂടി വ്യക്തമായി ദൃശ്യങ്ങള്‍ കാണാന്‍ 4കെ മോഡില്‍ സാധിക്കും. കൂടുതല്‍ ഡാറ്റയും വേണ്ടിവരും.
യൂട്യൂബ് നിലവില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ റസലൂഷനാണ് 4കെ. വിപണിയിലുള്ള ഭൂരിഭാഗം ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്ലെല്ലാം 1440 പിക്‌സല്‍ റസലൂഷനുണ്ട്. എങ്കിലും ഏറ്റവും സാധാരണമായത് 1080 പികസല്‍ സ്‌ക്രീനുകളാണ്. മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലെങ്കില്‍ 4കെ യില്‍ വീഡിയോ കാണുക സുഖകരമാവില്ല. ഇന്റര്‍നെറ്റ് വേഗം യൂട്യൂബിന്റെ പ്രവര്‍ത്തനത്തെ എളുപ്പത്തില്‍ ബാധിക്കാറുണ്ട്.